News Beyond Headlines

18 Monday
May

ഫോണിലൂടെ കഥ പറഞ്ഞ് സിനിമ ഷൂട്ട് ചെയ്യ്തു

 

ഒരു കഥയുടെ ആശയം സംവിധായകന്‍ പറയുക, കഥ എഴുന്ന ആള്‍ മറ്റൊരിടത്തിരുന്ന് ഫോണിലൂടെ അത് കഥയാക്കി നല്‍കുക, ഈ രീതിയില്‍ സിനിമ ചിത്രീകരികകുക, അങ്ങനെ നടക്കുമോ, അഥവാ നടന്നാലും എന്താവും ആ സിനിമയുടെ ഗതി. ഒരു സംശയവും വേണ്ട സംപ്പി സൂപ്പര്‍ ഹിറ്റാവും, പക്ഷെ ഒരു നിബന്ധനയുണ്ട കഥ പറയുന്നത് ശ്രീനിവാസനും, കേള്‍ക്കുന്നത് പ്രിയദര്‍ശനും അഭിനയിക്കുന്നത് മോഹന്‍ലാലുമാവണം, സംഗതി നടന്നിട്ടുണ്ട് , 1988ല്‍ പുറത്തിറങ്ങിയ 'വെള്ളാനകളുടെ നാട്' എന്ന സിനിമയാണ് ഇങ്ങനെ ഒരു റെക്കാഡ് ഇട്ടത്. മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലന്‍.കെ. നായരടക്കമുള്ള താരനിരയുമായി ഷൂട്ടിങ് തുടങ്ങാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നത്. ആദ്യത്തെ കഥയത്രപോര, പുതിയ കഥവേണമെന്ന് പ്രിയന്‍ ശ്രീനിവാസനോട് പറയുകയായിരുന്നു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതി വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് 'മാല്‍ഗുഡി ഡേയ്‌സ്' എന്നനോവലില്‍ ജപ്തി ചെയ്ത റോഡ് റോളര്‍ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. ആ സമയം ശ്രീനിവാസന്‍ പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലെത്തിയിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോണ്‍വഴി പറഞ്ഞു കൊടുക്കുകായിരുന്നു. ലൊക്കേഷനിലെ ജനറേറ്റര്‍ സ്റ്റാര്‍ട് ചെയ്താലേ ശ്രീനിവാസന് എഴുത്തു വരൂ എന്നുവരെ അന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളില്‍ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിരുന്നു ആ സിനിമയാണ് എക്കാലത്തെയും ഹിറ്റായി ഇപ്പോഴും ചാനലുകളിലും തകര്‍ത്തോടുന്നത്. ഈ സിനിമയില്‍ ഉപയോഗിച്ചിരുന്ന റോഡ് റോളര്‍ കഴിഞ്ഞ ദിവസം ലേലത്തില്‍ പോയിരുന്നു. കുതിരവട്ടം പപ്പുവിന്റെ ''മെയ്ദീനേ.. ആചെറിയേ സ്‌ക്രൂഡ്രൈവറിങ്ങെടുക്ക്...''എന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഉരുണ്ടെത്തുന്നത് ആ റോഡ് റോളറാണ്. എന്‍.എന്‍.സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....