രാജ്യത്തേക്ക് വിദേശത്തു നിന്ന് പ്രവാസികളയക്കുന്ന പണത്തിൽ നടപ്പ് സാമ്പത്തിക വർഷം 21 ശതമാനത്തോളം കുറവ് വരാമെന്ന് വിവിധ സാമ്പത്തിക ഏജൻസികൾ നടത്തിയ പഠന റിപ്പോർട്ട്. ആഗോള തലത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതും നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവുമൊക്കെ വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിൽ വലിയ ഇടിവ് വരുത്തിയതാണ് കുറവിന് കാരണം. രാജ്യത്തെ ഏറ്റവും അധികം പ്രവാസി പണം എത്തുന്ന കേരളത്തിന്റെ സാമ്പത്തിക രംഗം ആശങ്കയിലാണ്. വിദേശ പണം വരവിൽ ഉണ്ടാകുന്ന കുറവ് കേരളത്തിലെ വ്യാപാരികളെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധി നേരിടുന്ന മണിട്രാൻസ്ഫർ സ്ഥാപനം ബ്രാഞ്ചുകൾ പൂട്ടാനുള്ള നീക്കത്തിന് ആക്കം കൂട്ടി. നിലവിൽ ടിക്കറ്റ് ബുക്കിംഗ്, മണിട്രാൻസ്ഫർ കുറവുള്ള ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. സൂപ്പർ മാർക്കറ്റുകളിൽ പോലും നാലിലൊന്ന് കച്ചവടമാണ് നടക്കുന്നത്. ഓൺലൈൻ പഠനത്തിന്റെ പേരിൽ ഇലക്ട്രോണിക്ക് വിപണി പിടിച്ചുനിന്നെങ്കിലും വസ്ത്രവ്യാപാരം മാന്ദ്യത്തിലാണ്. വിദേശത്തു നിന്നുള്ള പണം വരവ് കുറയുന്നതോടെ പ്രവാസികളുടെ കുടുംബങ്ങൾ ചെലവ് ചുരുക്കൽ തുടങ്ങിയിട്ടുണ്ട്. വിപണിയിൽ പലചരക്കുകടകളിലും മെഡിക്കൽ ഷോപ്പുകളിലും മാത്രമാണ് ഇപ്പോൾ ബിസിനസ് നടക്കുന്നത്. ഇ കൊമേഴ്സ് സൈറ്റുകളിൽ പോലും നിത്യജീവിതത്തിൽ ആവശ്യമായ സാധനങ്ങൾ മാത്രമാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ പ്രവർത്തനം നിലച്ചപ്പോൾ മലയാളികളടക്കമുള്ള സാധാരണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമോ ശമ്പളമില്ലാത്ത അവധിയോ നേരിടേണ്ടി വന്നിരിക്കുന്നത് വിദേശത്തു നിന്നുള്ള പണംവരവിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, എണ്ണവിലയിൽ സമീപകാലത്തുണ്ടായ വിലത്തകർച്ചയും ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി മോശമാക്കിയിട്ടുണ്ട്. യുബിഎസിന്റെ കണക്കനുസരിച്ച് എണ്ണവിലയിൽ ഉണ്ടാകുന്ന 10 ശതമാനം കുറവ് ഇന്ത്യയിലേക്കുള്ള പണം വരവിൽ ഏഴു ശതമാനത്തിന്റെ കുറവ് വരുത്തും. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം പ്രതിസന്ധി ബാധിച്ചിരിക്കുന്നത് സാധാരണ തൊഴിലാളികളെയാണ്. മലയാളി പ്രവാസികളിൽ 90 ശതമാനത്തിലേറെ ഇത്തരം തൊഴിലാളികളാണ്. ലക്ഷക്കണക്കിന് വരുന്ന ഈ തൊഴിലാളികൾ ഓരോ മാസവും നേടുന്ന വരുമാനം വീടുകളിലേക്ക് അയക്കുന്നതാണ് കേരളത്തിന്റെ വിദേശ പണം വരവ് വർധിക്കാൻ കാരണം. യുറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കുടിയേറി സ്ഥിരതാമസമുറപ്പിച്ചിരിക്കുന്ന മലയാളികൾ കൂടുതൽ പണം കേരളത്തിലേക്ക് അയക്കുന്നില്ല. അവിടങ്ങളിൽ കടുത്ത ആശങ്ക നിലനിൽക്കുണ്ട്. അമേരിക്കയിൽ ഇന്ത്യക്കാരടക്കമുള്ളവരുടെ നേർക്ക് ട്രംപ് പുലർത്തുന്ന വിരോധ മനോഭാവം വിനയാകുമെന്ന ചിന്തയും നിലനിൽക്കുന്നു. മെഡിക്കൽ ഇൻഷുറൻസ് അടക്കം ചികിത്സ രംഗത്തു വൻ പണച്ചിലവുണ്ടാകുമെന്ന ഭീതിയും പണമയക്കുന്നതിൽ നിന്ന് പ്രവാസികളെ വിലക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....