ഗ്രേറ്റർ മാഞ്ചസ്റ്റർ, ഈസ്റ്റ് ലാങ്ഷെയർ, വെസ്റ്റ് യോർക്ക് ഷെയർ എന്നിവിടങ്ങളിൽ ഭവനസന്ദർശനം ഉൾപ്പെടെയുള്ള സാമൂഹിക സമ്പർക്കത്തിനുള്ള അനുമതികൾ സർക്കാർ റദ്ദാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഏറെ വർധിച്ചതാണ് പുതിയ ലോക്ക്ഡൗൺ നിബന്ധനകൾ ഏർപ്പെടുത്താൻ കാരണം. വ്യാഴാഴ്ച അർധരാത്രിയിലാണ് പുതിയ വിലക്കുകൾ നിലവിൽ വന്നത്. ലോക്ക്ഡൗൺ നിലനിൽക്കുന്ന ലെസ്റ്ററിലും ഈ വിലക്കുകൾ ബാധകമായിരിക്കും. അടുത്ത ബന്ധുക്കളായ കുടുംബങ്ങൾക്കു പോലും പരസ്പരം വീടുകളിലോ വീടിനു പിന്നിലെ ഗാർഡനുകളിലോ ഒത്തുചേരാൻ അനുമതിയില്ല. സുഹൃത്തുക്കളും ബന്ധുക്കളും നിയന്ത്രണമില്ലാതെ ഇടപഴകിയതാണ് ഈ പ്രദേശങ്ങളിൽ രണ്ടാമതും രോഗവ്യാപനത്തിനു കാരണമായതെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വിശദീകരിക്കുന്നത്. എന്നാൽ ലോക്ക്ഡൌൺ വീണ്ടും ഏർപ്പെടുത്തിയ സമയം തെറ്റിപ്പോയെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി കുറ്റപ്പെടുത്തി. മുസ്ലീംങ്ങൾ ഈദ് ആഘോഷിക്കുന്ന വേളയിൽ പെട്ടെന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലക്ഷക്കണക്കിനാളുകൾക്ക് ബുദ്ധിമുട്ടാകും. രാജ്യത്ത് എളുപ്പത്തിൽ രോഗബാധിതരാകാൻ സാധ്യതയുള്ളവർക്കും രോഗികളായാൽ അപകട സാധ്യത ഏറിയവർക്കും ഏർപ്പെടുത്തിയിരുന്ന ഷീൽഡിംങ് സംരക്ഷണം ഇന്നലെ അവസാനിച്ചു. 70 വയസിനു മുകളിലുള്ളവരും വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമായി 22 ലക്ഷം പേരാണ് ഇത്തരത്തിൽ ഷീൽഡിങ്ങിൽ കഴിഞ്ഞിരുന്നത്. ഇതിൽ പകുതിയോളം വരുന്ന ജോലിക്കാരായ ആളുകൾക്ക് മുഴുവൻ ശമ്പളത്തോടെയാണ് മൂന്നുമാസത്തിലേറെയായി സർക്കാർ സംരക്ഷണം ഏർപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....