News Beyond Headlines

01 Friday
May

സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഓഫീസില്‍ കവര്‍ച്ചാശ്രമം

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആര്‍.ഐ. യൂണിറ്റിന്റെ ഓഫീസില്‍ കവര്‍ച്ചാശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതില്‍ തുറന്ന നിലയിലാണുണ്ടായിരുന്നത്. ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസില്‍ നിന്നും രേഖകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുള്‍പ്പെട്ട 2019-ലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആര്‍ഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ മരണം കൊലപാതകമോ എന്ന ചോദ്യം ആവർത്തിച്ച് ഉയരുമ്പോൾ അതേ എന്ന് അടിവരയിടുന്ന തരത്തിലുള്ള ആരോപണങ്ങളും കേസിലെ ദുരൂഹതകളും ഏറുകയാണ്. ഇക്കൂട്ടത്തിൽ ഒരു കെഎസ്ആർടിസി ഡ്രൈവറും അദ്ദേഹം അന്നു നൽകിയ മൊഴിയും കേസിൽ നിർണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിക്കാൻ കാരണവും. എന്നാൽ ഇന്ന് ഈ ഡ്രൈവർ യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന് കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ പറയുന്നു. ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയത് കെഎസ്ആര്‍ടിസി ഡ്രൈവർ സി. അജിയാണ്. ബാലുവിന്റെ കാറിന് പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്. എന്നാൽ ഈ അജി ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ബസ് ഡ്രൈവറായതും ഇപ്പോൾ പുറത്തുവന്ന സ്വർണക്കള്ളക്കടത്തും കേസ് കൂട്ടി വായിക്കുമ്പോഴാണ് ദുരൂഹതകൾ വഴിതുറക്കുന്നതെന്ന് ആരോപണം ഉയരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....