News Beyond Headlines

03 Sunday
May

അയോധ്യയിൽ ഭൂമിപൂജ നാളെ

അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കും. ആഘോഷ ലഹരിയിലമർന്നിരിക്കുന്ന ക്ഷേത്രനഗരത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സംഘാടകർ അറിയിച്ചു. അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഹനുമാൻ ഗഡി മുതൽ രാമക്ഷേത്രം വരെയുള്ള വഴിയിൽ താമസിക്കുന്നവർക്കെല്ലാം പ്രത്യേക പാസ് നൽകിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. 135 സന്യാസിമാര‍ടക്കം 250 പേർ ചടങ്ങി‍ൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള കർമങ്ങൾ ഇന്നലെ ആരംഭിച്ചു. ഗൗരി ഗണേശ പൂജ നടന്നു. ഇന്നു രാമപൂജ നടക്കും. വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 21 പൂജാരിമാരാണ് കാർമികത്വം വഹിക്കുന്നത്. താൽക്കാലിക ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിൽ പുതിയ വസ്ത്രങ്ങളണിയിച്ചാണു പൂജ. ഇന്നലെ വെളുത്ത വസ്ത്രമണിയിച്ചു. ഇന്ന് ചുവപ്പു വസ്ത്രം. ഭൂമി പൂജ ദിവസമായ നാളെ നവരത്നങ്ങൾ പതിച്ച പച്ച വസ്ത്രമാണ് അണിയിക്കുക

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....