News Beyond Headlines

18 Monday
May

മോഹന്‍ലാല്‍ – സിബി മലയില്‍ സിനിമ

ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എന്റെ പക്കലില്ലന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ആര്‍ക്കാണ് അങ്ങനെ മോഹന്‍ലാല്‍ - സിബി മലയില്‍ സിനിമ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്. തീര്‍ച്ചയായും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വിപണന മൂല്യത്തേക്കാള്‍ എന്നെ മോഹിപ്പിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകള്‍ തന്നെയാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും പുതുതലമുറ പ്രേക്ഷര്‍ക്കിടയില്‍ പോലും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ' ദശരഥ' ത്തിലെ രാജീവ് മേനോന്റെ വര്‍ത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി ഞാന്‍ നാലു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക'. ഇതും നല്ലതാണെങ്കില്‍ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം. മോഹന്‍ലാല്‍ എന്ന ആക്ട റിന് അഡിക്ടായിപ്പോയ സംവിധായകനാണോ താങ്കള്‍ എന്ന് ചോദിച്ചവരുണ്ട്. മോഹന്‍ലാല്‍ എന്ന അഭിനേതാവിനോടുള്ള താത്പര്യം, അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള പ്രതിപത്തി ഇവയൊന്നും ഒരിക്കലും എന്നെ പ്രതികൂലമായി ബാധിച്ചിട്ടില്ല, വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ത്തന്നെ അതൊരു കുറവായി ഞാന്‍ കാണുന്നില്ല, കാരണം അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആ ജന്മം. എല്ലായ്‌പ്പോഴും നല്ല തിരക്കഥകള്‍ നല്‍കുന്ന ആത്മവിശ്വാസത്തോടെ സിനിമകള്‍ ചെയ്തിരുന്ന ആളാണ് ഞാന്‍. ഇനിയും എന്നെ അത്രമേല്‍ പ്രചോദിപ്പിക്കുന്ന തിരക്കഥകള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യും. സ്വയം മാര്‍ക്കറ്റ് ചെയ്യാനുള്ള വൈഭവം ഇല്ലാത്ത ഒരാളാണ് ഞാന്‍. അതൊരു കുറവാണെന്നും അറിയാം. ഒരുതരത്തിലുമുള്ള സിനിമപാരമ്പര്യവും ഇല്ലാത്ത ഒരിടത്തുനിന്നു വന്ന്, സ്വന്തം സ്വപ്നങ്ങളെ മാത്രം പിന്‍പറ്റിയ ഒരാളുടെ മുന്നിലേക്ക് അവസരങ്ങള്‍ തുടരെ വന്നു ചേര്‍ന്നപ്പോള്‍ സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ടി വന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാലമത്രയും എന്നെത്തേടി വന്നവര്‍ക്കുവേണ്ടിയാണ് സിനിമകള്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ സിനിമാ നിര്‍മാണ രീതികളും മാറി. മുന്‍പ് നിര്‍മാതാവ് സംവിധായകനെ കണ്ടെത്തി, കഥ തീരുമാനിച്ച് അതിന് അനുയോജ്യരായ അഭിനേതാക്കളെ നിശ്ചയിച്ച്, സാങ്കേതിക പ്രവത്തകരെ തീരുമാനിച്ചാണ് സിനിമ സംഭവിച്ചു കൊണ്ടിരുന്നത്. ഇന്നത് നേരേ തിരിച്ചാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....