News Beyond Headlines

05 Sunday
July

രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷ് ണര്‍

രാജിവച്ച അശോക് ലവാസയ്ക്കു പകരം റിട്ടയേഡ് ബ്യൂറോക്രറ്റ് രാജീവ് കുമാർ തെരഞ്ഞെടുപ്പു കമ്മിഷണറാവും. നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുമതി നൽകി. ഝാർഖണ്ഡ് കേഡറിലെ റിട്ടയേഡ് ഐഎഎസ് ഓഫിസറാണ് 1984 ബാച്ചിലെ അംഗമായ രാജീവ് കുമാർ. അഞ്ചു വർഷ കാലാവധിയാണ് നിയമനത്തിന്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്മിഷണറായി രാജീവ് കുമാർ ഉണ്ടാകും. അന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഇദ്ദേഹമായേക്കും. ആറു വർഷമോ 65 വയസു വരെയോ ആണ് തെരഞ്ഞെടുപ്പു കമ്മിഷണറുടെ കാലാവധി. രാജീവ് കുമാറിന് 2025ൽ 65 വയസാകും. അതുകൊണ്ട് അഞ്ചു വർഷമേ ലഭിക്കൂ. 1960 ഫെബ്രുവരിയിലാണ് രാജീവ് കുമാർ ജനിച്ചത്. പബ്ലിക് എന്‍റർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്ബി) ചെയർപെഴ്സണാണ് ഇപ്പോൾ രാജീവ് കുമാർ. 2023 ഏപ്രിൽ 28നാണ് ഇതിന്‍റെ കാലാവധി അവസാനിക്കേണ്ടത്. 2017 സെപ്റ്റംബർ ഒന്നു മുതൽ 2020 ഫെബ്രുവരി അവസാനം വരെ ധനകാര്യ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. ഏപ്രിൽ 29നാണ് പിഇഎസ്ബി തലപ്പത്തു വന്നത്. 2012 മാർച്ച് മുതൽ കേന്ദ്ര സർക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെഴ്സണൽ മന്ത്രാലയത്തിലും പ്രവർത്തിച്ചു. ബാങ്കിങ്, ബ്യൂറോക്രസി മേഖലകളിൽ വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട് കുമാർ. എസ്ബിഐ അടക്കം പൊതുമേഖലാ ബാങ്കുകൾ ഏറെയും നഷ്ടത്തിലായിരുന്നപ്പോഴാണ് 2017 സെപ്റ്റംബറിൽ അദ്ദേഹം ഫൈനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്‍റിൽ സെക്രട്ടറിയായി ചുമതലയേറ്റത്. ബാങ്കിങ് മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ ഇദ്ദേഹത്തിന്‍റെ കാലത്തുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ ലയന തീരുമാനത്തിൽ നിർണായക പങ്കു വഹിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....