News Beyond Headlines

18 Monday
May

നേതൃമാറ്റവിവാദം: തരൂരിനെതിരെ പടയൊരുക്കം

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിന്റെ ആസൂത്രകന്‍ എന്ന നിലയില്‍ അദേത്തത്തിനെതിരെ നീക്കം ശക്തം. അഞ്ച് മാസങ്ങള്‍ക്കു മുമ്പ് ശശി തരൂര്‍ ഒരുക്കിയ വിരുന്നിലായിരുന്നുവെന്നാണ് ചില വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത് . മുന്‍ ധനമന്ത്രി പി ചിദംബരം, മകനും എം പിയുമായ കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ്, അഭിഷേക് മനുസിങ്വി , മണിശങ്കര്‍ അയ്യര്‍ എന്നിവരാണ് വിരുന്നില്‍ പങ്കെടുത്തെങ്കിലും കത്തില്‍ ഒപ്പിട്ടില്ലാത്ത നേതാക്കള്‍. ഹൈക്കമാണ്ട് തരൂരിനെതിരെ തിരിയുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച നിര്‍ണ്ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത് തരൂരും ഗുലാം നബി ആസാദും കബില്‍ സിബലും ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ സോണിയയ്ക്കെഴുതിയ കത്താണ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. കോണ്‍ഗ്രസ് ഇന്നു നേരിടുന്ന വെല്ലുവിളിയും ഉണര്‍വ്വും ഉത്സാഹവമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങള്‍ തരൂരിന്റെ വിരുന്നില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് കെ പി സി സി യിലെ പ്രാധാനികളും പറയുന്നത്. ഇപ്പോള്‍ നേതൃത്വം മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ലാത്തത്. അണികളുമില്ല, വേരുമറ്റു. കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ പലരും ഇത് കാണുന്നില്ലെന്ന് മാത്രം. അതുകൊണ്ടാണ് സോണിയഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഇരുപത്തി മൂന്ന് നേതാക്കള്‍ പരസ്യമായി നടത്തിയ നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമമായിട്ട് വിലയിരുത്തപ്പെടുന്നത്. സച്ചിന്‍ പൈലറ്റിനുവേണ്ടിയുള്ള നീക്കമായി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം കൂടുതല്‍ തെളിയും

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....