News Beyond Headlines

03 Sunday
May

വെഞ്ഞാറുംമൂട് കൊലപാതകം പിന്നില്‍ അടൂര്‍ പ്രകാശ് : എ എ റഹീം

  വെഞ്ഞാറമൂട്‌ ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക്‌ മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം . കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ട്‌. . കൊലയാളി സംഘവുമായി കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരിട്ട്‌ ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു. കൊല്ലപ്പെട്ടവർക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന വ്യാജ ആരോപണങ്ങൾ പ്രതികളെ ഭാവിയിൽ സഹായിക്കാനാണ്‌. ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ ചെയ്യുന്ന നിലപാട്‌ തിരുത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം . അതൊരു രാഷ്‌ട്രീയ മാന്യതയാണ്‌. ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാക്കളായ ആനക്കുടി ഷാനവാസ്‌, ആനാട്‌ ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്‌. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട്‌ ബന്ധം പുലർത്തിയിട്ടുണ്ട്‌. ആസൂത്രണം കൂടതൽ വ്യക്‌തമാണ്‌. ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്‌. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ്‌ പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ്‌ പ്രസിഡന്റാണ്‌ അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ . എന്തുകൊണ്ടാണ്‌ ഉണ്ണിയെ പുറത്താക്കാത്തത്‌. കോൺഗ്രസ്‌ നേരിട്ട്‌ നടത്തിയ കൊലപാതകമായത്‌ കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്‌. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ്‌ ഏറ്റെടുത്തതിന്റെ തെളിവാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. അതിന്‌ പിന്നിൽ അടൂർ പ്രകാശ്‌ എം പിയാണ്‌. അതിന്‌ വേണ്ടിയാണ്‌ അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവർ എടുക്കുന്നത്‌. ഇരട്ടകൊലപാതകത്തെ തുടർന്ന്‌ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക്‌ എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....