News Beyond Headlines

18 Monday
May

ആ നടപടികള്‍ ശരിയായില്ല കുര്യന്‍ ജോസഫ്

  പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ് പറഞ്ഞു. ‘കോടതിയലക്ഷ്യം അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യം' എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയലക്ഷ്യ കേസില്‍ വാദം നടത്താന്‍ അറ്റോര്‍ണി ജനറലിന് അനുവാദം നല്‍കണമായിരുന്നു. നിയമാനുസൃതം പ്രോസിക്യൂട്ടറാകേണ്ടത് അറ്റോര്‍ണി ജനറലാണ്. ശിക്ഷിക്കാനുള്ള തീരുമാനമെടുത്തശേഷമാണ് അറ്റോര്‍ണി ജനറലിന് സംസാരിക്കാന്‍ അവസരം നല്‍കിയത്. സ്വമേധയാ കോടതിയലക്ഷ്യ നടപടികളില്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടത് അറ്റോര്‍ണി ജനറലാണ്. നാലരമണിക്കൂര്‍ നീണ്ട നടപടിക്രമങ്ങളില്‍ അറ്റോര്‍ണി ജനറലിന് അവസരം നല്‍കിയിരുന്നില്ലെന്ന കാര്യം അദ്ദേഹത്തില്‍നിന്ന് നേരിട്ട് മനസ്സിലാക്കിയതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. തനിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒരു പ്രത്യേക ബെഞ്ചില്‍ മാത്രം എത്തുന്നതിനെതിരെ പ്രശാന്ത് ഭൂഷൻ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. തങ്ങള്‍ക്ക് ഉചിതമാണെന്ന് തോന്നുന്ന കോടതികള്‍ തെരഞ്ഞെടുക്കാന്‍ കക്ഷികള്‍ ശ്രമം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ അധ്യക്ഷനായി. അഡ്വക്കറ്റ് ജനറലിന്റെ അനുമതിയില്ലാതെ ഒരു വ്യക്തി സമര്‍പ്പിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിയാത്മക വിമര്‍ശനം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആധാരശിലയാണെന്നും അത്തരം വിമര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ജസ്റ്റിസ് ഗോപാല ഗൗഡ പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങളെ കൊളോണിയല്‍ പാരമ്പര്യമുള്ള കര്‍ശന നിയമം മൂലം അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന്റെ അടിത്തറയിളക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം എത്രകണ്ട് പരിധിയുള്ള അവകാശമാണോ അത്രതന്നെ പരിധിയുള്ള അധികാരമാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരമെന്ന് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. നമ്മുടെ ഭരണഘടന ലിഖിതവും അലിഖിതവും ആണെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രനാഥ്, ലോയേഴ്‌സ് യൂണിയന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....