News Beyond Headlines

05 Sunday
July

രാജ് നാഥ് സിങ് ഇറാനിലെത്തി

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ ഹിതാമിയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ചർച്ചകളിലൂടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം രാജ് നാഥ് അഭിപ്രായപ്പെട്ടിരുന്നു. മോസ്കോയിൽ ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിനു ശേഷമാണ് രാജ്നാഥ് അവിടെ നിന്നു മടങ്ങിയത്. യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി ജന. വെയ് ഫെൻഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രിയുമായും രാജ്നാഥ് ചർച്ച നടത്തി. ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് രാജ്നാഥ് ടെഹ്റാനിലെത്തിയിരിക്കുന്നത്. പേർഷ്യൻ ഗൾഫിൽ സംഘർഷത്തിന്‍റെ അലയൊലികളുണ്ട്. ഇസ്രയേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചതും നയതന്ത്രബന്ധം ആരംഭിച്ചതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളെയും പലസ്തീനെയും യുഎഇ വഞ്ചിച്ചുവെന്നാണ് ഇറാൻ പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സുഹൃത്തുക്കളാണ്. അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം. പരസ്പര ബഹുമാനം നിലനിർത്തിയുള്ള ചർച്ചകളാണു വേണ്ടത്- ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിൽ രാജ് നാഥ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....