റഷ്യയിലെ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവ് അലക്സി നവല്‍നിയ്ക്കു നേരേ നടന്നത് രാസവിഷപ്രയോഗമാണെന്ന് ജര്‍മനി. നൊവിചോക് എന്ന കെമിക്കൽ ഏജന്റാണ് പ്രയോഗിച്ചിരിക്കുന്നത്. പരിശോധനയില്‍ അദ്ദേഹത്തിന്റെ ആന്തരികാവയവത്തില്‍ നൊവിചോക് വിഭാഗത്തില്‍പ്പെടുന്ന വിഷാംശം സ്ഥിരീകരിച്ചതായും ജര്‍മനി അറിയിച്ചു. സൈബീരിയയില്‍നിന്ന് മോസ്കോയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍വച്ച് നവല്‍നി അസുഖബാധിതനായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി സൈബീരിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുവരുകയുമായിരുന്നു. അന്നുമുതല്‍ അബോധാവസ്ഥയിലാണ് നവല്‍നി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അറിവോടെയാണ് നവാല്‍നിക്കെതിരെ വിഷ പ്രയോഗം നടന്നിരിക്കുന്നതെന്നാണ് നവാല്‍നിയോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ സംഭവം അന്വേഷിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ കണ്ടെത്തല്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ജര്‍മന്‍ സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ചികിത്സയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പ്രത്യേകയോഗം വിളിച്ചു. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....