കോവിഡ്-19 ന്റെ വ്യാപനം ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തല്‍ റഷ്യയുടെ കോവിഡ്-19 വാക്‌സീന്‍ ആയ സ്പുട്‌നിക് വി കുത്തിവയ്ക്കുന്ന കാര്യം രാജ്യം സജീവമായി പരിഗണിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഈ വിഷയം ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ റഷ്യയുമായി ചര്‍ച്ചചെയ്‌തേക്കുമെന്നും പറയുന്നു. വാക്‌സീന്റെ ഭാവി ടെസ്റ്റിങ്ങിലടക്കം ഇന്ത്യയും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു സാധ്യതയാണ്. ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി നിക്കൊളെയ് കുഡഷേവ് പറയുന്നത് വാക്‌സീന്റെ കാര്യത്തില്‍ മോസ്‌കോ ഇന്ത്യന്‍ സർക്കാരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് സ്പുട്‌നിക് വി വാക്‌സീന്‍ വികസിപ്പിക്കുകയും, നിർമിച്ചെടുക്കുകയും എത്തിച്ചുകൊടുക്കകുകയും ചെയ്യാമെന്ന ആശയമാണ് റഷ്യ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പല തലത്തിലുളള സഹകരണം ആകാമെന്ന് റഷ്യന്‍ സ്ഥാനപതി പറഞ്ഞു. സ്പുട്‌നിക് വി യാണ് ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സീന്‍. ലാന്‍സെറ്റ് പഠനം പറയുന്നത് വാക്‌സീന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ്. വാക്‌സീന്‍ വികസിപ്പിക്കലടക്കമുള്ള കാര്യങ്ങളുടെ പ്രാഥമിക നീക്കങ്ങളില്‍ എങ്ങനെയാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുക എന്ന വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം റഷ്യ ഇന്ത്യയുമായി പങ്കുവച്ചു കഴിഞ്ഞുവെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് സ്പുട്‌നിക് വി ക്ക് റഷ്യയില്‍ അംഗീകാരം ലഭിക്കുന്നത്. കുറച്ചു പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് ആന്റിബോഡി ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രാഥമിക കണ്ടെത്തലുകള്‍ ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സീന്റെ രണ്ടു കൂട്ടുകള്‍ക്ക് (formulation) നല്ല സുരക്ഷാ പ്രൊഫൈലുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് 42 ദിവസത്തെ പരീക്ഷണം കൊണ്ട് കണ്ടെത്തിയതാണ്. വാക്‌സീന്‍ കുത്തിവച്ചവരില്‍ 21 ദിവസത്തിനുള്ളില്‍ ആന്റീബോഡി ഉണ്ടായതായും പഠനം പറയുന്നു. തനിക്ക് അറിയാവുന്നിടത്തോളം ഏതാനും സാങ്കേതിക നടപടിക്രമങ്ങള്‍ കൂടെ കഴിഞ്ഞാല്‍ വിദേശത്തടക്കം വാക്‌സീന്‍ വിപുലമായി ഉപയോഗിക്കാനാകുമെന്നാണ് കുഡഷേവ് പറയുന്നത്. ചില രാജ്യങ്ങള്‍ തങ്ങളുടെ ആധിപധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. റഷ്യ അത്തരം രാഷ്ട്രീയത്തിനൊന്നുമിറങ്ങുന്നില്ല. പല ധ്രുവങ്ങളുള്ള ഒരു ലോകക്രമമാണ് റഷ്യയുടെ താത്പര്യമെന്നും അദ്ദേഹം പറയുന്നു. അതേസമയം, വാക്‌സീനെക്കുറിച്ച് ഇരു രാജ്യങ്ങളും ചില ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും റഷ്യ സ്പുട്‌നക് വി വാക്‌സീനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയതായും വാര്‍ത്തകളുണ്ട്. അവര്‍ ഇന്ത്യയുടെ സഹകരണത്തിനാണ് ശ്രമിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങള്‍ കാത്തരിക്കുകയാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....