News Beyond Headlines

28 Tuesday
April

മിന്നൽ സമരങ്ങൾക്കും നിയന്ത്രണവുമായി തൊഴിൽ ചട്ടങ്ങൾ

പരിഷ്കരിച്ച തൊഴിൽ ചട്ടങ്ങളിൽ അവശേഷിക്കുന്ന 3 ചട്ടങ്ങളും മന്ത്രി സന്തോഷ് ഗാങ്‌വാർ ലോക്സഭയിൽ അവതരിപ്പിച്ചു. ചർച്ചയില്ലാതെ ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. കഴിഞ്ഞ വർഷം അവതരിപ്പിച്ച 3 ബില്ലുകളും പിൻവലിച്ച് പുതിയതാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രേഡ് യൂണിയനുകൾക്കും മിന്നൽ സമരങ്ങൾക്കും നിയന്ത്രണവും സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള അവകാശവും വ്യവസായബന്ധ ചട്ടത്തിലുണ്ട്. കരാർ നിയമനങ്ങൾക്കും സുരക്ഷിതത്വം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ ചട്ടത്തിൽ അതിഥിത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തും. കരാർ ജീവനക്കാർ, പ്ലാന്റേഷൻ തൊഴിലാളികൾ, ദൃശ്യ–ശ്രവ്യ തൊഴിൽമേഖലകളിലെ കരാർ തൊഴിലാളികൾ എന്നിവർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ വ്യവസ്ഥകൾ കരടു നിയമത്തിലുണ്ടായിരുന്നു. തൊഴിലിടങ്ങളിൽ വനിതകൾക്കു കൂടുതൽ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സുരക്ഷ സംബന്ധിച്ച ചട്ടത്തിൽ നിർദേശിച്ചിട്ടുണ്ട്. സർക്കാരുകളുടെ നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തും. നേരത്തേ അവതരിപ്പിച്ച ബില്ലുകൾ പാർലമെന്റിന്റെ സ്ഥിരം സമിതി പരിശോധിച്ച് ഒട്ടേറെ ഭേദഗതികൾ നിർദേശിച്ചതാണെന്നും പുതിയ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമിതിയെ അറിയിച്ച് ചർച്ച ചെയ്യണമായിരുന്നുവെന്നും ബില്ലിന്റെ അവതരണത്തെ എതിർത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഭരണഘടനയിലെ വ്യവസ്ഥകൾക്കും ഫെഡറൽ നിയമത്തിനും വിരുദ്ധമാണു പല വ്യവസ്ഥകളുമെന്നു ശശി തരൂർ പറഞ്ഞു. കൂടുതൽ ചർച്ചകളില്ലാതെ ബിൽ അവതരിപ്പിക്കുന്നതു ശരിയല്ലെന്ന് എ.എം. ആരിഫ് ചൂണ്ടിക്കാട്ടി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....