ഇന്ത്യ – ചൈന അതിർത്തിയിൽ പിരിമുറുക്കം കടുക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കൽ ലഡാക്കിലെ മോൾഡോയിൽ ആരംഭിച്ചു. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ അടുത്ത് ചീഫ് ലഫ്. ജനറൽ പിജികെ മേനോനും ചർച്ചയിൽ പങ്കെടുക്കും. സംഘർഷം നടക്കുന്ന ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാനമായി ആറിടങ്ങളിൽ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. , ചൈനീസ് സേന അവിടേക്കെത്തുന്നതു തടയാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനയുടെ നീക്കം. മലനിരകളിൽ മൊത്തം ഇരുപതിലേറെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഇന്ത്യ മേൽക്കൈ നേടിയിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് ലഫ്. ജനറലുമാരുടെ നേതൃത്വത്തിലാണ് ചർച്ച. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുക്കും. അതിർത്തിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും എത്തപ്പെട്ടിട്ടുള്ള കരാറുകൾ എങ്ങനെ പ്രാബല്യത്തിൽ വരുത്താമെന്നാകും ഇന്നത്തെ ചർച്ച ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് വിവരം. സെപ്റ്റംബർ 10ന് മോസ്കോയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് അതിർത്തിയിൽ നിന്ന് സേനകളെ പിൻവലിക്കുന്നതും സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാർ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....