News Beyond Headlines

03 Sunday
May

സ്വര്‍ണകടത്ത് കേസ് പൊളിയുന്നോ പ്രതികള്‍ ജാമ്യത്തില്‍

സി പി എം ആരോപിക്കുംപോലെ ബിജെപി പാളയത്തിലേക്ക് കസ്റ്റംസിന്റെയും എന്‍ഐഎ യുടെയും അന്വേഷണം ചെന്ന് എത്തിയതോടെ വിവാദമായ സ്വര്‍ണകടത്ത് കേസ് അന്വേഷണം പാളുന്നു. കേസുകള്‍ക്ക് മൂലകാരണമായി നില്‍ക്കുന്നത് കസ്റ്റംസ് അന്വേഷിക്കുന്ന ഡിപ്‌ളോമാറ്റിക്ക് ബാഗേജിലൂടെയുള്ള സ്വര്‍ണ കടത്താണ്. എന്നാണ് ഇതില്‍ മുഖ്യപ്രതിയെന്ന് വിശ്വസിക്കുന്ന റമീസ്‌ന ജാമ്യം കിട്ടതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രധാന പ്രതികളും ജാമ്യത്തില്‍ ഇറങ്ങുകയാണ്. ഗള്‍ഫില്‍ ഉണ്ടെന്നു പറയുന്ന പ്രതിയെ വിട്ടു കിട്ടാനുള്ള ശ്ജ്ഞവും തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍ ഇതാദ്യമായിരുന്നു ഒരു സ്വര്‍ണ കടത്ത് കേസില്‍ സ്വര്‍ണം അയച്ച ആളിന്റെ വിവരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ അതിലേക്ക് അന്വേഷണം എത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനിടെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്കു കസ്റ്റംസ് കേസില്‍ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാല്‍, യുഎപിഎ ചുമത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതി റിമാന്‍ഡില്‍ തുടരും. ഇതു തെളിയിക്കപ്പെടാന്‍ സാധിച്ചിട്ടില്ലങ്കില്‍ വരും ദിവസങ്ങളില്‍ ഇവര്‍ പുറത്തിറങ്ങും. ഈ പ്രതികളില്‍ പലരും വമ്പന്‍മാരുടെ ബിനാമികളാണന്ന കണ്ടത്തലിനു പിന്നാലെയാണ് കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാതെ ഒളിച്ചുകളിക്കുന്നത് . നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പല പ്രതികളും ബിനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. . പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയീദ് അലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം. ഇതിനിടയിലാണ് ഇവര്‍ക്ക് ഓരോ കേസിലും ജാമ്യം ലഭിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണം ജനം ടി വി യുടെ ചുമതലയിലുണ്ടായിരുന്ന ബി ജെ പി വിശ്വസ്ഥനായ പത്രപ്രവര്‍ത്തകനിലേക്ക് എത്തിയതിനുശേഷമാണ് ഈ രീതിയില്‍ കളികള്‍ തുടങ്ങിയതെന്നാണ് സി പി എം ആരോപണം . റമീസിന്റെ ജാമ്യത്തിനെ തുടര്‍ന്നാണ് സി പി എം ഇതില്‍ രാഷ്ട്രീയ ആരോപണവുമായി രംഗത്തു വന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ . മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണയാണന്ന് ചില മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിരുന്നു. ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്തിയത് ലീഗിലെ മുതിര്‍ന്ന നേതാവാണന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. റമീസിന്റെ ജാമ്യത്തിനായി ലീഗ് ആര്‍എസ്എസ്സിനു വഴങ്ങാംഎന്ന് ധാരണ. കസ്റ്റംസ് ചാര്‍ജ് ഷീറ്റ്‌നല്കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് റമീസ്. ചാക്കീരി അഹമ്മദ് കുട്ടിയുടെ പൗത്രനാണ് റമീസ്. അതേസമയം ഈ നടപടിയില്‍ ലീഗില്‍ രോഷം ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടി ലീഗിനെ വിറ്റെന്നാണ് വിമര്‍ശനം.ലീഗ്ആര്‍എസ്എസ് ധാരണയില്‍ മുസ്ലിം സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ലീഗ് സമുദായത്തെ ഒറ്റിക്കൊടുത്തെന്നും വിമര്‍ശനംഉയര്‍ന്നിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....