News Beyond Headlines

16 Friday
October

എന്‍ഐഎ അന്വേഷണം സി പി എമ്മില്‍ എത്തിയില്ല , സിബിഐ യെ എത്തിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വര്‍ണകേസ് അന്വേഷണത്തില്‍ സിപിഎമ്മിനെ ഇതുവരെ കുരുക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റേതെങ്കിലും കേസില്‍ ഒരു സി ബി ഐ അന്വേഷണം നടത്തിക്കാനുള്ള വഴി തേടി കൊ ലി ബി സഖ്യം. എന്‍ ഐ എ , എന്‍ഫാഴ്‌സ്‌മെന്റ് , കസ്റ്റംസ് എന്നീ മൂന്ന് ഏജന്‍സികള്‍ ശ്രമിച്ചിട്ടും ഇതുവരെ സി പി എം കേന്ദ്രങ്ങളിലേക്ക് ഒരു അന്വേഷണവും കടന്നു ചെന്നില്ല. ഇനി ചെന്നാലും രാഷ്ട്രീയ പ്രേരിതം എന്ന് ജനം പറയും എന്ന ഭയവും ഇവര്‍ക്കുണ്ട്. അതിനുമപ്പുറം ലീഗ് ബന്ധങ്ങള്‍ യു ഡി എഫിനും , മന്ത്രി മുരളീധരന്റെ പ്രസ്താവനകള്‍ ബി ജെ പി ക്കും തിരിച്ചടി ആയി അതിനാലാണ് പുതിയ ആലോചന. ഇതിനുവേണ്ടി പരാതികള്‍ നല്‍കാനും കോടതിയെ സമീപിക്കാനുമാണ് നീക്കം. കസ്റ്റംസും ഇഡിയും അന്വേഷിക്കുന്ന കേസുകളിലെ ക്രിമിനല്‍ ഗൂഢാലോചനയും മറ്റുമാകും സിബിഐക്ക് പരിശോധിക്കാന്‍കഴിയുക. സ്വര്‍ണ്ണ കടത്തിന് ലഹരി മരുന്ന് മാഫിയയുമായും ബന്ധമുണ്ട്. വിദേശ നയതന്ത്ര ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ എല്ലാം കേസെടുക്കാന്‍ സിബിഐയ്ക്ക് കഴിയും. ഈ സാഹചര്യത്തിലാണ് സിബിഐയുടെ സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നത്. പക്ഷെ നിലവിലെ ഏജന്‍സികള്‍ ഇതില്‍ കൂടുതല്‍ കണ്ടത്തലുകള്‍ ഒന്നും നടത്താത്തിനാല്‍ കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭീതിയുമുണ്ട്. ബിജെപി യുടെ ചാനല്‍ മുഖങ്ങളാണ് ഇതിനുവേണ്ടി ശ്രമം നടത്തുന്നത്. അവര്‍ക്ക് പിന്‍തുണ നല്‍കുന്ന മാധ്യമങ്ങളിലൂടെ ഇതിനായി പ്രചരണവും തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നീക്കങ്ങളുടെ ഭാഗമായി നേരിട്ട് പരാതി സി ബി ഐക്ക് നല്‍കി കഴിഞ്ഞു. ലീഗ് നേതാവ് കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനു വേണ്ടി അനില്‍ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. സി ബി ഐ വരുന്നു എന്നതിന്റെ പ്രചരണം കേരളത്തില്‍ ബിജെപി ക്കും കോണ്‍ഗ്രസിനും വേണ്ടി ഒരു പോലെ പ്രവര്‍ത്തിക്കുന്ന ചില ചെറുകിട പി ആര്‍ കമ്പനികളാണ് ഏറ്റെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിയായ ഒരു പത്രപ്രവര്‍ത്തകന്‍ ബി ജെ പി ക്യാമ്പിനുവേണ്ടിയും , കൊല്ലം സ്വദേശിയായ ഒരു റിട്ടയേര്‍ഡ് പത്രക്കാരന്‍ പ്രതിപക്ഷ നേതാവിന്റെ ക്യാമ്പില്‍ നിന്നും ഇതിനുവേണ്ടിയുള്ള നീക്കം തുടങ്ങി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....