കൊല്ലം: പൊലീസുകാരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഭീഷണി മുഴക്കിയത്. മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പൊലീസ് കയറുന്നുവെന്നും അത് തുടര്‍ന്നാല്‍ തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കുക, ജില്ലയിലെ യുവമോര്‍ച്ച നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു വിവാദ പ്രസംഗം. കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നേതാവിന്റെ പ്രസംഗം. പൊലീസുകാര്‍ അവരുടെ ജോലിയാണോ ചെയ്യുന്നത് അതോ കാക്കിയിട്ട കമ്മ്യൂണിസ്റ്റുകാരുടെ ജോലിയാണോ എന്ന് നേതാവ് ചോദിച്ചു. യുവമോര്‍ച്ചയുടെ നേതാക്കന്മാരെ മനഃപൂര്‍വം ജയിലില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....