ബംഗളൂരുവിലെ ലഹരിമാഫിയക്കുപുറമെ മംഗളൂരുവിലെ മയക്കുമരുന്ന് കടത്തുസംഘവുമായും സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സിറ്റി ക്രൈംബ്രാഞ്ചിന് സൂചനമംഗളൂരു: ബംഗളൂരുവിലെ ലഹരിമാഫിയക്കുപുറമെ മംഗളൂരുവിലെ മയക്കുമരുന്ന് കടത്തുസംഘവുമായും സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്ക് ബന്ധമുണ്ടെന്ന് സിറ്റി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയന്‍ പൗരന്‍ ഫ്രാങ്കിനെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചത്. മംഗളൂരു നഗരത്തിനും ബംഗളൂരുവിനുമിടയില്‍ വന്‍ റാക്കറ്റുതന്നെ മയക്കുമരുന്ന് കടത്താനായി രംഗത്തുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫ്രാങ്കാണ് മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മുമ്പ് ഫ്രാങ്ക് ബംഗളൂരുവില്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്, കൂടാതെ ഇയാള്‍ ബന്ധപ്പെട്ടിരുന്ന ആളുകളെയും അന്വേഷിക്കുന്നുണ്ട്. ഫ്രാങ്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. നിലവില്‍ ബംഗളൂരുവില്‍ താമസിക്കുന്ന തൊക്കോട് സ്വദേശിയായ ഷാന്‍ എന്നയാള്‍ക്ക് ഫ്രാങ്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതിന് തെളിവുകള്‍ ലഭിച്ചു. ഷാന്‍, ഡാന്‍സര്‍ കിഷോര്‍ ഷെട്ടി തുടങ്ങി മൂന്നുപേരില്‍ നിന്ന് ഫ്രാങ്കോ മയക്കുമരുന്ന് വാങ്ങുകയും ബംഗളൂരുവിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഫ്രാങ്കിന് പുറമെ ഷാനിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ക്ക് സിനിമാ മേഖലക്ക് പുറമെ ക്രിക്കറ്റ് മേഖലയിലെ വാതുവെപ്പുകാരുമായും ബന്ധമുണ്ടെന്ന് സിറ്റി ക്രൈംബ്രാഞ്ച് കണ്ടെത്തി. രണ്ട് മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ പങ്കെടുത്ത പാര്‍ട്ടികള്‍ തങ്ങള്‍ സംഘടിപ്പിച്ചതായി ഫ്രാങ്കോയും ഷാനും സമ്മതിച്ചു. ഇതിനിടെ സിസിബി ഇന്‍സ്പെക്റ്റര്‍ ശിവപ്രകാശ് രാജേന്ദ്ര നായക്കിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി. ലോകായുക്തയിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. ശിവപ്രകാശിന് പകരം പൊലീസ് ഇന്‍സ്പെക്റ്റര്‍ മഹേഷ് പ്രസാദിനെ ഉള്‍പ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....