News Beyond Headlines

18 Monday
May

ഭയം മാറി ജനം തെരുവിലിറങ്ങി കേരളത്തില്‍ വ്യാപനം അതിതീവ്രം

രാഷ്ട്രീയ പാര്‍ട്ടികള്‍വാശിയോടെ നടത്തിയ ആള്‍ക്കൂട്ട സമരങ്ങള്‍ കേരളത്തിന് നല്‍കിയ കൊവിഡ് അതിവ്യാപനം കേരളത്തെ എത്തിച്ചിരിക്കുന്നത്‌രാജ്യത്ത് രണ്ടാം സ്ഥാനത്ത്.

കേസുകളുടെ പ്രതിദിന വര്‍ധനയില്‍ കേരളം കര്‍ണാടകയെയും പിന്തള്ളി രണ്ടാം സ്ഥാനത്ത്. ഇന്നലെ മഹാരാഷ്ട്രയില്‍ 15,591 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ 9,258 പുതിയ രോഗികളെയാണു കണ്ടെത്തിയത്. കര്‍ണാടകയില്‍ 8,793 പേരാണ് ഇന്നലെ പോസിറ്റീവായത്. കേരളത്തില്‍ 63,175 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ കര്‍ണാടകയില്‍ 92,059 സാംപിളുകള്‍ ഇന്നലെ പരിശോധിച്ചു. കര്‍ണാടകയില്‍ രോഗവ്യാപനത്തിന് നേരിയ കുറവുള്ളപ്പോള്‍ കേരളത്തിലെ വ്യാപനത്തോത് വര്‍ധിച്ചുവരികയാണ്. ആളുകളുടെ ഭയം കുറഞ്ഞ് വിലക്കുകള്‍ മറികടക്കുന്നതാണ് കേരളത്തില്‍ രോഗ്വ്യാപനം കൂടാന്‍ കാരണമായതെന്ന് വിദഗധര്‍ വിലയിരുത്തുന്നു.

അതേസമയം, കര്‍ണാടകയിലെ മരണസംഖ്യ 9,000 കടന്നിട്ടുണ്ട്. മൊത്തം രോഗബാധിതര്‍ 6.20 ലക്ഷത്തിലെത്തുകയും ചെയ്തു. 1,11,986 പേരാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ചികിത്സയിലുള്ളത്. 125 പേര്‍ ഇന്നലെ കര്‍ണാടകയില്‍ മരിച്ചു. ഇതോടെ മരണസംഖ്യ 9119 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ്.

കേരളത്തില്‍ 20 മരണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 791 ആയി. 2,12,499 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ച കേരളത്തില്‍ 77,482 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കര്‍ണാടകയിലെ ബംഗളൂരുവാണ് രാജ്യത്തു തന്നെ ഏറ്റവും കൂടിയ തോതില്‍ ഇപ്പോള്‍ രോഗബാധയുള്ള നഗരം. ബംഗളൂരു അര്‍ബനില്‍ ഇന്നലെ കണ്ടെത്തിയത് 4,259 കേസുകളാണ്.

ആന്ധ്രപ്രദേശില്‍ 6,555 പുതിയ കേസുകള്‍ കണ്ടെത്തിയപ്പോള്‍ 7,485 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 7.06 ലക്ഷം കടന്നു. മരണസംഖ്യ 5,900. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ കേരളത്തിലുള്ളതിലും കുറവാണ്- 56,897. തമിഴ്‌നാട്ടില്‍ 5,595 പേര്‍ക്കു കൂടിയാണു രോഗം കണ്ടെത്തിയത്. 6.08 ലക്ഷത്തിലേറെ രോഗബാധിതരുള്ള സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 46,294 പേര്‍. 67 പേര്‍ കൂടി തമിഴകത്തു മരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 9,653.

മൊത്തം കേസുകളിലും രോഗവ്യാപനത്തിലും ഇപ്പോഴും രാജ്യത്ത് ഒന്നാം സ്ഥാനത്താണു മഹാരാഷ്ട്ര. മൊത്തം കേസുകള്‍ 14.16 ലക്ഷത്തിലെത്തിയ സംസ്ഥാനത്ത് 37,480 പേര്‍ മരിച്ചുകഴിഞ്ഞു. 2.60 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകളുണ്ട് മഹാരാഷ്ട്രയില്‍. 2.65 ശതമാനം മരണനിരക്കുമുണ്ട്. മുംബൈ നഗരത്തിലെ മാത്രം ഇതുവരെയുള്ള രോഗബാധിതര്‍ രണ്ടു ലക്ഷത്തിലേറെയാണ്.

മൊത്തം കേസുകള്‍ 4.06 ലക്ഷമായ ഉത്തര്‍പ്രദേശില്‍ ഇന്നലെ സ്ഥിരീകരിച്ചത് 3,946 പോസിറ്റീവ് കേസുകളാണ്. 5,917 പേര്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചിട്ടുണ്ട്. 49,112 ആക്റ്റിവ് കേസുകളാണ് യുപിയിലുള്ളത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....