രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന സമരരീതിയും രാഷ്ട്രീയ നീക്കങ്ങളും അറുമാസംവരെ നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചാല്‍ പാര്‍ട്ടിക്ക് കരുത്താകുമെന്ന് വിലയിരുത്തല്‍.
മറിച്ച് പതിവ് രീതിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാം അവസാനിപ്പിച്ച് വീട്ടില്‍ കയറിയാല്‍ പാര്‍ട്ടിയില്‍ കാത്തിരിക്കുന്നത് പിളര്‍പ്പ്.
ട്രാക്ടര്‍ സമരം ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് ഇന്നു കടക്കുമ്പോള്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തടസ്സങ്ങള്‍ ഉണ്ടാകുമെന്നു തന്നെ കണക്കുകൂട്ടുന്നു. തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ രാഹുല്‍ പയറ്റുന്നത്.
തെരുവിലിറങ്ങി സമരം ചെയ്തും പൊലീസിനെ നേരിട്ടും രാഷ്ട്രീയ പ്രതിഛായ മിനുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ സമരങ്ങളിലൂടെ ലക്ഷ്യം രണ്ടാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ കെല്പില്ലെന്ന പേരുദോഷം മായ്ച്ച്, കരുത്തുറ്റ നേതാവ് എന്ന പ്രതിഛായ സൃഷ്ടിക്കുക. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സ്ഥിരതയില്ലെന്ന ആക്ഷേപം ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം.
കര്‍ഷക പ്രക്ഷോഭത്തിനായി മുന്‍കൂട്ടി നിശ്ചയിച്ച പഞ്ചാബ് യാത്ര ഒരു ദിവസം നീട്ടിവച്ച്, ഹത്രസ് സന്ദര്‍ശിക്കാന്‍ തയാറെടുത്തു. ഹത്രസിലേക്കുള്ള രണ്ടാം യാത്രയില്‍ മറ്റ് എംപിമാരെ ഒപ്പം കൂട്ടാനും പരമാവധി പ്രവര്‍ത്തകരെ അണിനിരത്താനും യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും നിര്‍ദേശം നല്കി. പൊലീസ് എതിര്‍ത്തിട്ടും അതു മറികടന്നുളള യാത്ര രാഹുലിനെ തല്ക്കാലം പോരാളിയാക്കിയിട്ടുണ്ട്.
ഹത്രസ് വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച രാഹുല്‍, കര്‍ഷക സമരത്തില്‍ മോദിയെ ഉന്നമിട്ടു.
പ്രാദേശിക, ദേശീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയും സംഘടനാകാര്യങ്ങളില്‍ ഇടപെട്ടും കോണ്‍ഗ്രസിനെ വീണ്ടും നയിക്കാനുള്ള ആത്മവിശ്വാസം ആര്‍ജിക്കുകയാണു രാഹുലെന്ന് പിണങ്ങി നില്ക്കുന്ന നേതാക്കളും കരുതുന്നു. അധ്യക്ഷ പദം ഏറ്റെടുക്കാനുള്ള സന്നദ്ധത ഇനിയും അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങള്‍ മനംമാറ്റത്തിനു രാഹുലിനെ പ്രേരിപ്പിക്കുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ.
ഗാന്ധി കുടുംബത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തു വന്നിരിക്കെ, കോണ്‍ഗ്രസിനെ നയിക്കാനും മോദിയെ വെല്ലുവിളിക്കാനും തനിക്കു കെല്പുണ്ടെന്നു തെളിയിക്കേണ്ടത് രാഹുലിന്റെ ആവശ്യമാണ്. ഇല്ലങ്കില്‍ പുതിയ പാര്‍ട്ടിയുടെ ഉദയം തന്നെ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ ഉണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....