നയതന്ത്രപാഴ്സല്‍ സ്വര്‍ണക്കടത്തുകേസില്‍ ഭീകര ബന്ധത്തിന് തെളിവുകള്‍ എവിടെയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി. 90 ദിവസം അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താനായില്ലേയെന്ന് പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ എന്‍ഐഎയോട് ചോദിച്ചു. എട്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
സ്വര്‍ണക്കടത്തിന് ഭീകര ബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്തെന്ന് കോടതി ചോദിച്ചു. പ്രതികള്‍ ഉയര്‍ന്ന സാമ്പത്തിക നിലയില്‍ ഉള്ളവരെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വര്‍ണക്കടത്തു നടത്തിയതെന്നും എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സ്വര്‍ണക്കടത്തിനു പിന്നിലുള്ളത് വന്‍ ശൃംഖലയാണ്. യുഇഎയിലെ അവര്‍ സുരക്ഷിത താവളമായി കാണുകയാണെന്ന് എഎസ്ജി പറഞ്ഞു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന അനുമാനത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷണം തുടങ്ങിയിട്ട് 90 ദിവസം കഴിഞ്ഞു. ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലേ? കള്ളക്കടത്തു കേസുകള്‍ക്ക് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു. കേസ് ഡയറി ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതു പരിശോധിച്ചതിനു ശേഷമാണ്, ഇന്നു വീണ്ടും കോടതി തെളിവുകള്‍ ആരാഞ്ഞത്. തെളിവുകള്‍ സമര്‍പ്പിക്കാത്ത പക്ഷം ജാമ്യാപേക്ഷയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാടു സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....