വിദേശമലയാളിയില്‍ നിന്നും പതിനൊന്നര കോടി രൂപ തട്ടിയെടുത്ത ഹോട്ടലുടമ അറസ്റ്റില്‍. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടല്‍ ഉടമ സി.കെ. വിജയനാണ് പിടിയിലായത്. ദുബായിലെ വ്യവസായിയെയും ഭാര്യയെയുമാണ് ഇയാള്‍ കബളിപ്പിച്ചത്. ഹോട്ടലില്‍ നിക്ഷേപമെന്ന പേരിലായിരുന്നു ഇയാള്‍ പണം വാങ്ങിയത്.പിറവം സ്വദേശിയായ സി.കെ. വിജയനെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിയത്. ഹോട്ടല്‍ നിര്‍മാണത്തിന് നിക്ഷേപം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശിയായ എന്‍ആര്‍ഐ വ്യവസായിയെ വിജയന്‍ സമീപിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. 4 സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ നിര്‍മിക്കാന്‍ 4 കോടി രൂപ നിക്ഷേപമായി വേണമെന്ന് 2018 ഒക്ടോബറില്‍ ആവശ്യപ്പെട്ടു. പ്രവാസി വ്യവസായി ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് പണം നിക്ഷേപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പല തവണയായി സി കെ വിജയന്‍ പതിനൊന്നര കോടി രൂപ വാങ്ങിയെടുത്തു. എന്നാല്‍ അതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും വെഞ്ച്യൂറ ഹോട്ടലില്‍ നടത്തിയതുമില്ല. തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ പ്രവാസി വ്യവസായി പണം തിരികെ ചോദിച്ചു. പണം തിരികെ നല്‍കാനും സി കെ വിജയന്‍ തയ്യാറായില്ല. ഇതോടെ പരാതിയുമായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. കേസില്‍ സി.കെ. വിജയന്റെ ഭാര്യ ശാലിനി വിജയന്‍, സഹോദരന്റെ ഭാര്യ സൈറ തന്പി കൃഷ്ണന്‍ എന്നിവരും പ്രതികളാണ്. ഹോട്ടലിന്റെ ഡയറക്ടര്‍മാരാണ് ഇരുവരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....