ഹത്റാസ് പെണ്‍ക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഹാത്റസ് പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാല്‍മീകി മഹാപഞ്ചായത്ത് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ പ്രകടിപ്പിച്ചത്. സുപ്രിംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. നാല്‍പതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, ഹാത്റസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....