News Beyond Headlines

03 Sunday
May

ജോ ബൈഡന്‍ ജയിച്ചാല്‍ ‘കമ്യൂണിസ്റ്റ്’ കമല ഒരു മാസത്തിനുള്ളില്‍ അധികാരം പിടിക്കും’; ട്രംപ്

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്. കമല കമ്യൂണിസ്റ്റാണെന്നും അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന്‍ വിജയിച്ചാല്‍ കമല അധികാരം പിടിച്ചടക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദത്തിന് പിന്നാലെയാണ് ട്രംപ് ആരോപണവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിരോധം, തൊഴില്‍, ചൈന, വംശീയത തുടങ്ങിയ വിഷയങ്ങളില്‍ കമല ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ കമലയുടെ പ്രകടനത്തെ ട്രംപ് പരിഹസിക്കുകയാണ് ചെയ്തത്.
'കഴിഞ്ഞ ദിവസത്തേത് ഒരു മത്സരം പോലുമല്ലെന്നാണ് ഞാന്‍ കരുതിയത്. അവള്‍ വളരെ മോശമാണ്. അത്രയ്ക്ക് ഇഷ്ടമില്ലാത്തതും മോശമായതും നിങ്ങള്‍ക്ക് കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ്. അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ്. നമുക്ക് ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ പ്രസിഡന്റ് സ്ഥാനത്ത് രണ്ടുമാസം പോലും തുടരില്ല. അതാണ് എന്റെ അഭിപ്രായം. അദ്ദേഹം രണ്ടുമാസം നീണ്ടുനില്‍ക്കില്ല,' ട്രംപ് പറഞ്ഞു.
അഭിമുഖത്തിലുടനീളം കമലാ ഹാരിസിനെ കമ്മ്യൂണിസ്റ്റെന്നാണ് ട്രംപ് വിളിക്കുന്നത്. 'അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ല. അവര്‍ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവരാഗ്രഹിക്കുന്നത്' ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതിന് പിന്നാലെ ട്വിറ്ററിലൂടെയും രൂക്ഷ വിമര്‍ശനവുമായി ട്രംപ് എത്തി. ബൈഡന്‍, കമല എന്നിവരെപ്പോലെ ഒരു റിപ്പബ്ലിക്കന്‍ നുണ പറഞ്ഞാല്‍ മുടന്തന്‍ മാധ്യമങ്ങള്‍ മുമ്പൊരിക്കലും രേഖപ്പെടുത്താത്ത തലത്തില്‍ അവരെ രേഖപ്പെടുത്തും. ഒരു വര്‍ഷക്കാലം അവര്‍ വലിയ നികുതി വര്‍ദ്ധന ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അവര്‍ ഓരോരുത്തരും വിപരീതമായി പറയുന്നു. വ്യാജവാര്‍ത്തകള്‍ അധികസമയം പ്രവര്‍ത്തിക്കുകയാണ്' ട്രംപ് കുറിച്ചു.കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായത് യുഎസിന്റെ ചരിത്രത്തിലെ വലിയ വീഴ്ചയെന്നാണ് സംവാദത്തില്‍ കമല പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരാജയമാണ് ജനത കണ്ടത്. രണ്ടുലക്ഷത്തിലേറെ പേരാണ് മഹാമാരി പിടിപെട്ട് കഴിഞ്ഞമാസങ്ങളില്‍ മരിച്ചത്. പകര്‍ച്ചവ്യാധി മാരകമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇതിനെ നേരിടാന്‍ ഒരു പദ്ധതി പോലുമില്ലെന്നും കമല ഹാരിസ് ആരോപിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....