തൃശൂരിലെ സിപിഎം പ്രവര്‍ത്തകനായ സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കേരളം കൊലക്കളമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണം. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നാണ് ചിന്തിക്കേണ്ടത്. തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. പ്രകോപനങ്ങള്‍ പെടരുതെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി ഘടകങ്ങള്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം ആണ്. ചര്‍ച്ചകള്‍ പോലും ഇടതുപക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ വികസനം ചര്‍ച്ച ആകാതിരിക്കാന്‍ വലതുപക്ഷം ആസൂത്രിത ശ്രമം നടത്തുകയാണ്. മാധ്യമങ്ങള്‍ നടപ്പാക്കുന്നത് വലതുപക്ഷ അജണ്ടയാണ്. സര്‍ക്കാരിന്റെ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.പി.ടി. തോമസ് എംഎല്‍എ കളങ്കിതനാണോ എന്ന് കോണ്‍?ഗ്രസ് പരിശോധിക്കണം. കേന്ദ്ര മന്ത്രി വി. മുരളീധരനെതിരായ ആരോപണം ചട്ടലംഘനം മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....