അഭിനയവും മോഡലിങ്ങുമെല്ലാം നിര്‍ത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാന്‍. ബിഗ്ബോസ് മുന്‍ മത്സരാര്‍ഥിയായിരുന്ന താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ തീരുമാനം ലോകത്തെ അറിയിച്ചത്. മാനവികതക്കായി നിലകൊള്ളുമെന്നും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചു മാത്രമായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന വിശേഷിപ്പിക്കുന്നത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന കൂട്ടിച്ചേര്‍ത്തു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന ഓര്‍ത്തെടുക്കുന്നത്. ദംഗല്‍ നായിക സൈറ വസീം അഭിനയം അവസാനിപ്പിച്ച് കൃത്യം ഒരു വര്‍ഷമാകുന്ന വേളയിലാണ് സന ഖാന്‍ തന്റെ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.'കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി'; എന്നാണ് സന തന്റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുഗ് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....