യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്താനിരുന്ന രണ്ടാമത് സംവാദം ഉപേക്ഷിച്ചു. 15-ന് സംവാദം വെര്‍ച്വലായി നടത്തുന്നുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വെര്‍ച്വല്‍ സംവാദം വെറും വിഡ്ഢിത്തമാണെന്ന് പറഞ്ഞ് ട്രംപ് പരിപാടി നിരാകരിച്ചതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചതായി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമീഷന് അറിയിച്ചു.നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപും ബൈഡനും തമ്മിലുള്ള മൂന്ന് സംവാദങ്ങളാണ് നിശ്ചയിച്ചിരുന്നത്. രണ്ടാം സംവാദം മിയാമിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. പരിപാടി ഉപേക്ഷിച്ചതായും അന്ന് ബൈഡന് വെര്‍ച്വലായി ജനങ്ങളോട് സംവദിക്കുമെന്നും കമീഷന് അറിയിച്ചു.
രണ്ട് വ്യത്യസ്ത ഭാഗങ്ങളിലിരുന്ന് നടത്തുന്ന വാദപ്രതിവാദം വെറു വിഡ്ഢിത്തമാണെന്നും അതില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കുന്നതാണെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. കൂടാതെ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ നേതൃത്വം നല്കുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമീഷന് ബൈഡനോട് ചായ്വ് കാണിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു.സംവാദ പരിപാടി ഉപേക്ഷിച്ചതിന് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ഇല്ലെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താവ് ടിം മുര്‍ടോ അറിയിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിങ്കളാഴ്ചയാണ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയത്. 22ന് നാഷ്വില്ലിയില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാമെന്ന് ട്രംപും ബൈഡനും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് പരിശോധന, മാസ്ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. ചോദ്യേത്തര സമയവും കുറക്കാനാണ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....