News Beyond Headlines

18 Monday
May

‘ദയവായി ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ’; എന്‍കെ പ്രേമചന്ദ്രന് മറുപടിയുമായി റഹീം

ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹിം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയായാണ് റഹിം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണമെന്ന് റഹിം ആരോപിച്ചു. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നത് ഓര്‍ക്കണമെന്നും ആര്‍എസ്എസിനെ വെടിഞ്ഞ് ആര്‍എസ്പിയാകൂവെന്നും റഹിം ആവശ്യപ്പെട്ടു.
ജീവിത പങ്കാളിയെ തെരഞ്ഞെടുത്തു എന്നതു കൊണ്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല. താങ്കള്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളെയും തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്? അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ. ശരിയല്ല എന്നാണ് എന്റെ പക്ഷം. ഇത്ര വിലകുറഞ്ഞ ആരോപണങ്ങളില്‍ അഭയം തേടേണ്ട ഗതികേട് താങ്കള്‍ക്ക് വന്നതില്‍ ആത്മാര്‍ഥമായി സഹതപിക്കുന്നുവെന്നും റഹിം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ആര്‍എസ്പി നേതാവിന്റെ പ്രതികരണം അപക്വമായിപ്പോയി. കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് ശ്രീ എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓര്‍ക്കണം. ആര്‍എസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആര്‍എസ്എസ് അപകടമാണ്.
എന്നാല്‍ ആര്‍എസ്പി നേതാക്കള്‍ പ്രകടിപ്പിച്ച സംഘപരിവാര്‍ മനസ്സ് അപകട സൂചനയാണ്.
ദയവായി, ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ…
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചതും ഇപ്പോള്‍ കൂടെയുള്ള, കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം തന്നെ. കോണ്‍ഗ്രസ്സ് സംസ്‌കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്നമാണ്. ഭരണം നടത്താന്‍ ഏല്പിച്ചവര്‍ക്ക് നന്നായി ഭരിക്കാന്‍ അറിയാം. അതില്‍ ഇടപെടുന്നത്, ഞങ്ങളുടെ ആരുടെയും പണിയല്ല.
പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനും അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്നവരല്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ സെക്രട്ടറിയേറ്റില്‍ അദ്ദേഹം ആദ്യമായി സന്ദര്‍ശിച്ചത് ശ്വേതാ ഭട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ്. അന്ന് ഡിവൈഎഫ്ഐ പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സംഘപരിവാര്‍ സ്പര്‍ശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാന്‍ ഒരാളുടെ പേര് കൂടി പറയുക. അദ്ദേഹം ഒരു വ്യക്തി എന്ന നിലയില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു. അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല.
താങ്കള്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളെയും തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്? അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ. ശരിയല്ല എന്നാണ് എന്റെ പക്ഷം.
ഇത്ര വിലകുറഞ്ഞ ആരോപണങ്ങളില്‍ അഭയം തേടേണ്ട ഗതികേട് താങ്കള്‍ക്ക് വന്നതില്‍ ആത്മാര്‍ഥമായി സഹതപിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....