News Beyond Headlines

03 Sunday
May

മകന് പദവികിട്ടാന്‍ വര്‍ഗീയവിഷവുമായി വെള്ളാപ്പള്ളി

മകന്‍ തുഷാന്‍ വെള്ളാള്ളിക്ക് കേന്ദ്രത്തില്‍ പദവി ലഭിക്കാന്‍ വര്‍ഗീയ വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി രംഗത്ത് ഇറങ്ങി. ഡിസംബര്‍ ആദ്യവാരം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എങ്ങനെങ്കിലും ബി ഡി ജെ എസിന് സീറ്റ് ഉണ്ടാക്കി എടുത്ത് കഴിവ് കാണിക്കലാണ് ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂക്കു കുത്തി വീണത് താന്‍ ശബരിമല പ്രശ്‌നത്തില്‍ അവരുടെ നിലപാടിന് എതിരെ നിന്നതുകൊണ്ടാണെന്നും, ഇപ്പോള്‍ പഞ്ചായത്തില്‍ ജയിച്ചാല്‍ അത് തന്റെ കരുത്തണന്ന് ദേശീയ നേതൃത്വത്തെ കാണിക്കുകയാണ് ലക്ഷ്യം. കേരളത്തിന് പുറത്തുനിന്ന് രാജ്യസഭാ എം പി ആകാനുള്ള ശ്രമം തുഷാന്‍ വെള്ളാപ്പള്ളി ഉപേക്ഷിച്ചിട്ടില്ലന്നാണ് പുറത്തുവരുന്ന വിവരം.
കേന്ദ്രമന്ത്രി പദത്തില്‍ കുറഞ്ഞൊന്നുംകൊണ്ട് കേരളത്തില്‍ പാര്‍ട്ടിയുമായി നടക്കാന്‍ പറ്റില്ലന്നും, അത് നേടിയെടുക്കാന്‍ സഹായിക്കണമെന്നും പുതുതായി വന്ന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴേത്തട്ടിലെ വോട്ടിങ്ങ് കരുത്താണ് അവര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മാസം ഡല്‍ഹി സന്ദര്‍ശനം നടത്തിതിരിച്ചെത്തിയ മകന്റെ ആവശ്യപ്രകാരമാണ് അച്ചന്‍ ജാതിവിഷവുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ എസ് എന്‍ ഡി പിയെ പ്രശ്‌നങ്ങള്‍ രമ്യതയില്‍ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഗോകുലം ഗോപലനെ തിരികെ സംഘടനയില്‍ എത്തിക്കാനും ഗോകുലം കൂടി അംഗീകരിക്കുന്ന നിഷ് പക്ഷനായ ഒരാളെ യോഗം പ്രസിഡന്റ് പദവിയില്‍ എത്തിക്കാനുമാണ് നീക്കം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....