News Beyond Headlines

18 Monday
May

ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ അതിവേഗ റെയില്‍ ശൃംഖലയായി ഉയര്‍ത്തുന്നു

രാജ്യത്ത് മെയില്‍, എക്സ്പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയെ അതിവേഗ റെയില്‍ ശൃംഖലയായി ഉയര്‍ത്തുവാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് നീക്കം. പൂര്‍ണമായും ശീതീകരിച്ച ട്രെയിനുകളായിരിക്കും ഈ വിഭാഗത്തില്‍ സര്‍വീസ് നടത്തുക
130-160 വേഗതയില്‍ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളില്‍ നിന്നാണ് ആദ്യം നോണ്‍ എ.സി കോച്ചുകള്‍ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളില്‍ നിന്നും നോണ്‍ എസി കോച്ചുകള്‍ ഉപേക്ഷിക്കും. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചു. സെമി ഹൈസ്പീഡ് ട്രെയനില്‍ നന്നും താമസിയാതെ നോണ്‍ എ.സി ഇല്ലാതാകും.
നോണ്‍ എ.സി കോച്ചുകള്‍ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാര്‍ജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ 110 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കുന്നതും മെയില്‍ എക്സ്പ്രസ് വിഭാഗങ്ങളില്‍ പെടുന്നതുമായ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ അടക്കമുള്ളവ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് റെയില്‍വെ വ്യക്തമാക്കുന്നു.
മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ഇതിന് ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ ആവശ്യമാണ്. എസി കോച്ചുകള്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. ഹംസഫര്‍ ട്രെയിനുകളിലെ എ.സി 3 ചെയര്‍ കാറുകള്‍ക്ക് തുല്യമായിരിക്കും പുതിയ എ സി കോച്ചുകള്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....