തെലുഗിലും ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയ നടിയാണ് തപ്സി പന്നു. ഈ അവധികാലം സഹോദരിമാര്‍ക്കൊപ്പവും കാമുകന്‍ മാതിയസ് ബോ ഒപ്പവും മാലിദ്വീപില്‍ ആഘോഷിക്കുകയാണ് നടി. മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന് താപ്സി നേരത്തേ പറഞ്ഞിരുന്നു.അടുത്തിടെ ഒരു അഭിമുഖത്തില്‍ താപ്‌സി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. മാതിയസ് ബോയുമായി താന്‍ പ്രണയത്തിലാണെന്നും തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും താപ്സി പറഞ്ഞിരുന്നു.''മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് എന്റെ വീട്ടില്‍ അറിയാം. അവര്‍ എതിരു പറഞ്ഞിരുന്നെങ്കില്‍ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതൊരു രഹസ്യമാക്കി വയ്ക്കേണ്ട കാര്യം ഇല്ല. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും.''2014 ല്‍ ഇന്ത്യയില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് താപ്സിയും മാതിയാസും കണ്ടുമുട്ടുന്നത്. മാതിയാസ് ഒരു ടീമിന്റെ ഭാഗമായിരുന്നു, താപ്‌സി മറ്റൊരു ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....