പി മോഹനന്‍
മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം പിന്നിടുകയാണ്. 2006 ഒക്ടോബര്‍ 13നായിരുന്നു സഖാവിന്റെ വേര്‍പാട്. വിദ്യാര്‍ഥി-- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായി പൊതുരംഗത്തെത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് അന്തരിച്ചത്. ക്യാമ്പസുകളില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച 1980കളിലാണ് ചാക്കോ എസ്എഫ്‌ഐ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായത്.
യുവജന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1986ലെ മന്ത്രിമാരെ വഴിയില്‍ തടയുന്ന സമരത്തിലും കൂത്തുപറമ്പ് വെടിവയ്പില്‍ പ്രതിഷേധിച്ച് മന്ത്രിയായിരുന്ന എം വി രാഘവനെ തടഞ്ഞതിന് പുതിയാപ്പയില്‍ നടന്ന ലാത്തിച്ചാര്‍ജിലും നാല്‍പ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഐജി ഓഫീസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയില്‍വാസവുമനുഭവിച്ചു.
കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 2001--2006ല്‍ മേപ്പയ്യൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായും ശോഭിച്ചു.
2006ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ വിജയം നേടിയെങ്കിലും രോഗബാധിതനായതിനാല്‍ മണ്ഡലത്തില്‍ പോകാനോ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയാണ് സ്പീക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
രാജ്യത്ത് ജനാധിപത്യം ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന സന്ദര്‍ഭത്തിലാണ് ചാക്കോയുടെ സ്മരണ വീണ്ടും പുതുക്കുന്നത്. കേരളത്തില്‍ ജനപക്ഷ വികസനക്ഷേമ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലതുപക്ഷവും വര്‍ഗീയശക്തികളും കൈകോര്‍ത്തിരിക്കയാണ്. ഈ വെല്ലുവിളികള്‍ നേരിടാന്‍ മത്തായി ചാക്കോയുടെ ദീപ്തമായ സ്മരണ നമുക്ക് കരുത്തുപകരും. സഖാവിന്റെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....