അമ്മ കൊലപ്പെടുത്തിയ ശേഷം കിടന്നിരുന്ന കട്ടില്‍ തല്ലിയൊടിച്ച് മക്കള്‍ കോഴിക്കൂട് നിര്‍മിച്ചു. നെടുങ്കണ്ടം അണക്കരമെട്ട് ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രികയെ (75) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ ചന്ദ്രികയുടെ മകന്‍ അനില്‍ കുമാറിനെയും (49) മകള്‍ അജിതയെയും (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രിക മരിച്ചു കിടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന സാരി മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചു. മാറ്റിയ അഴുക്കു പുരണ്ട സാരി കഴുകി വൃത്തിയാക്കി വീട്ടില്‍ സൂക്ഷിച്ചുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ഫെബ്രുവരി 17ന് രാത്രി 10.30നാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ചന്ദ്രിക വഴക്കിട്ടതിനെ തുടര്‍ന്ന് അനില്‍ അമ്മയെ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം മുറ്റത്തേക്കു വലിച്ചിട്ടു. ബോധരഹിതയായ ചന്ദ്രികയെ പിന്നീട് മക്കള്‍ ഇരുവരും ചേര്‍ന്ന് കട്ടിലില്‍ എടുത്തു കിടത്തി. ഇതിനിടെ ചന്ദ്രിക മരിച്ചു.
ബന്ധു നല്‍കിയ വിവരമാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. പൊലീസ് എത്തിയെങ്കിലും പ്രതികള്‍ തെളിവു നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രികയുടെ മകനെയും കൊച്ചുമകനെയും സ്ഥിരമായി നിരീക്ഷിച്ചു. അജിതയുടെ മകനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് അജിതയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. അജിത, മകനായ 24 വയസ്സുകാരന്‍, അനില്‍കുമാര്‍ എന്നിവരെ 3 ഇടങ്ങളിലായാണു ചോദ്യം ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....