അഹാനയുടെ ആറാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് ആണ് അഹാനയുടെ പുതിയ ചിത്രമായ നാന്‍സി റാണിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അഹാന കൃഷ്ണകുമാറിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ആരാധകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിട്ടുണ്ട്. നായിക കേന്ദ്രീകൃതമായ സിനിമയായിരിക്കും ഇതെന്നാണ് സൂചന.
സിനിമ നടിയാകുക എന്ന സ്വപ്‌നം മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ് നാന്‍സി. നാല്‍പത്തിയെട്ടാമത്തെ ഓഡിഷനില്‍ വച്ച് നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ലൊക്കേഷനില്‍ ഒരു ദുരന്തം ഉണ്ടാകുന്നു. എങ്ങനെയാണ് നാന്‍സി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് നാന്‍സി റാണി എന്ന സിനിമ പറയുന്നത്. ഈ സിനിമയില്‍ അഹാനയ്ക്ക് പുറമെ ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ലാ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഹാന കൃഷ്ണകുമാറിന്റെ ആറാമത്തെ സിനിമയാണ് ഇത്. നായികയായ പെണ്‍കുട്ടിയുടെ ബാല്യകാലവും മുതിര്‍ന്ന ശേഷവുമുള്ള ഭാഗങ്ങള്‍ നാന്‍സി റാണിയില്‍ അഹാന കൃഷ്ണകുമാര്‍ തന്നെ അഭിനയിക്കുന്നു. മാതാപിതാക്കള്‍ മരിച്ചുപോയ നാന്‍സി ഒരു സിസ്റ്ററിനൊപ്പമാണ് വളര്‍ന്നത്. നടി ലെനയാണ് സിസ്റ്റര്‍ കഥാപാത്രമായി എത്തുന്നത്.റോബിന്‍ ഹുഡ് എന്ന സിനിമയും ഒരു ചില്‍ഡ്രന്‍ സിനിമയും ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്തിട്ടുണ്ട്. നാടകത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് ജോസഫ് മനു ജെയിംസ് സിനിമ രംഗത്ത് സജീവമാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....