ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.
പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1926 മാര്‍ച്ച് 18. പാലക്കാട് ജില്ലയില്‍ കുമരനല്ലൂരില്‍.
അച്ഛൻ: അക്കിത്തം വാസുദേവന്‍നമ്പൂതിരി. അമ്മ: ചേകൂര്‍ പാര്‍വതി അന്തര്‍ജനം.
ആദ്യ ഗുരു: മാവറെ അച്യുതവാരിയർ. എട്ട് മുതല്‍ 12 വയസ് വരെ പിതാവില്‍നിന്ന് ഋഗ്വേദം, കൊടക്കാട്ട് ശങ്കുണ്ണി നമ്പീശനില്‍നിന്നു സംസ്കൃതം, ജ്യോതിഷം, തൃക്കണ്ടിയൂര്‍കളത്തില്‍ ഉണ്ണികൃഷ്ണ മേനോനില്‍നിന്ന് ഇംഗ്ലീഷ്, കണക്ക്, ടി.പി.കുഞ്ഞുകുട്ടൻ നമ്പ്യാരില്‍ നിന്ന് കാളിദാസകവിത, വി.ടി. ഭട്ടതിരിപ്പാടില്‍ നിന്ന് തമിഴ് പഠിച്ചു.
കുമരനല്ലൂര്‍ ഗവൺമെന്‍റ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട് സാമൂതിരി കോളെജില്‍ ഇന്‍റര്‍മീഡിയറ്റിന്നു ചേര്‍ന്നുവെങ്കിലും പഠിപ്പു തുടർന്നില്ല.
ചിത്രകല, സംഗീതം എന്നിവയിലും താത്പര്യം. എട്ടു വയസിൽ കവിത. ഇടശ്ശേരി, ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്, വി.ടി., എം.ആര്‍.ബി. എന്നിവരുമായുള്ള അടുപ്പം കവിവ്യക്തിത്വത്തെ വളര്‍ത്തി.
1946 മുതല്‍ 49 വരെ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകന്‍.
യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഉപപ്രതാധിപര്‍.
1956 ജൂണ്‍ മുതല്‍ 1985 ഏപ്രില്‍ വരെ ആകാശവാണി കോഴിക്കോട് - തൃശൂര്‍ നിലയങ്ങളില്‍ ജോലി.
1985 ല്‍ എഡിറ്റര്‍ പോസ്റ്റില്‍ നിന്നു വിരമിച്ചു.
1949 ല്‍ 23ാം വയസിൽ വിവാഹം. ഭാര്യ ശ്രീദേവി അന്തര്‍ജനം, ആലമ്പിള്ളി മന, കിഴായൂര്‍, പട്ടാമ്പി.
മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.
സഹോദരൻ വിഖ്യാത ചിത്രകാരനും ശില്പിയുമായ അക്കിത്തം നാരായണൻ (പാരിസ്).
മറ്റ് പദവികൾ:
1973- 76: ഡയറക്റ്റര്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.
1974- 77: വൈസ് പ്രസിഡന്‍റ്, കേരള സാഹിത്യ അക്കാദമി.
1986- 96: വൈസ് പ്രസിഡന്‍റ്, സംസ്കാര ഭാരതി.
1984- 99: പ്രസിഡന്‍റ്, തപസ്യ കലാസാഹിത്യവേദി.
1989 മുതൽ: പ്രസിഡന്‍റ്, വള്ളത്തോള്‍ എജുക്കേഷണല്‍ ട്രസ്റ്റ്, ശുകപുരം.
1985 മുതല്‍ പ്രസിഡന്‍റ്, ഇടശ്ശേരി സ്മാരകസമിതി, പൊന്നാനി.
1986 - 96: വൈസ് പ്രസിഡന്‍റ്, ചങ്ങമ്പുഴ സ്മാരകസമിതി, കൊച്ചി.
1885 മുതൽ: പ്രസിഡന്‍റ്, വേദിക് ട്രസ്റ്റ്, പാഞ്ഞാള്‍.
2000 മുതൽ: പ്രസിഡന്‍റ്, വില്വമംഗലം സ്മാരക ട്രസ്റ്റ്, തവനൂര്‍.
2000 മുതൽ: പ്രസിഡന്‍റ്, കടവല്ലൂര്‍ അന്യോന്യം പരിഷത്ത്.
* യോഗക്ഷേമസഭയിലെ അംഗമെന്ന നിലയില്‍ നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു വേണ്ടി പ്രയത്നിച്ചു. 1946 - 49 കാലത്ത് യോഗക്ഷേമസഭയുടെ നേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണന്‍റെ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു.
* തൃശൂര്‍, തിരുന്നാവായ, കടവല്ലൂര്‍ വേദപാഠശാലകളിൽ വേദവിദ്യാ പ്രചാരണത്തിന്നു പരിശ്രമിച്ചു. 1974-88 കാലത്ത് പാഞ്ഞാളിലും, തിരുവന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....