ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കി വയോധികന്‍. തിരുവനന്തപുരം ആക്കുളം സ്വദേശി കെ. പി ചിത്രഭാനു ആണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കൈക്കൂലി നല്‍കാത്തതിനാല്‍ സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി.
ആക്കുളത്തുള്ള തന്റെ വസ്തുവില്‍ മകന് വീട് വയ്ക്കുന്നതിന് വേണ്ടി കഴിഞ്ഞ ഡിസംബര്‍ മാസമാണ് ചിത്രഭാനു നഗരാസൂത്രണ വകുപ്പിനെ സമീപിച്ചത്. എന്നാല്‍ വീട് വയ്ക്കാന്‍ അനുമതി നല്‍കണമെങ്കില്‍ 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് ചിത്രഭാനു പറയുന്നത്. അതേസമയം ചില സാങ്കേതിക കാരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നതായും ചിത്രഭാനു പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയില്‍ വരുന്നതാണ് പ്രസ്തുത സ്ഥലമെന്നും അതുകൊണ്ടുതന്നെ വീട് വയ്ക്കാന്‍ അനുമതി നല്‍കാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ അതേസര്‍വേ നമ്പറില്‍ വരുന്ന മറ്റൊരു ബ്ലോക്കില്‍ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന വസ്തുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
മൂന്ന് കാര്യങ്ങളാണ് ചിത്രഭാനു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഒന്നാമത്തെ കാര്യം വീട് വയ്ക്കാന്‍ അനുമതി നല്‍കുക എന്നതാണ്. അതിന് സാധിക്കില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണം. അല്ലാത്ത പക്ഷം ദയാവധം അനുവദിക്കണമെന്നാണ് ചിത്രഭാനുവിന്റെ ആവശ്യം. സാമൂഹിക പ്രവര്‍ത്തകനാണ് ചിത്രഭാനു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ആളു കൂടിയാണ്. അതുകൊണ്ടുതന്നെ കൈക്കൂലി നല്‍കി കാര്യം നേടാന്‍ കഴിയില്ലെന്നാണ് ചിത്രഭാനു പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....