News Beyond Headlines

19 Friday
June

വാടകയിളവ് സ്മാര്‍ട്ട്സിറ്റിയില്‍ ബാധകമല്ല

സ്മാര്‍ട്ട്സിറ്റി കൊച്ചി സര്‍ക്കാര്‍ ഐടി പാര്‍ക്കല്ലെന്നും സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ ഐടി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാര്‍ട്ട്സിറ്റി കൊച്ചിക്ക് ബാധകമല്ലെന്നും ഒക്ടോബര്‍ 6-ാം തീയതിയിലെ (G.O.(Rt)No.124/2020/ITD) സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സ്മാര്‍ട്ട്സിറ്റി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് പ്രസ്തുത ഉത്തരവെന്ന് സ്മാര്‍ട്ട്സിറ്റി കൊച്ചി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്മാര്‍ട്ട്സിറ്റിയിലെ വാടക കുടിശ്ശിക വരുത്തിയ നാല് കമ്പനികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും അത് സ്മാര്‍ട്ട്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാണ്. വിവിധ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്സിറ്റിയിലെ കെട്ടിടം സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ഉടമസ്ഥതയിലുള്ളതല്ല. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് എന്നിവയാണ് സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്നവ. ഈ ഐടി പാര്‍ക്കുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും വികസിപ്പിച്ചതും സര്‍ക്കാരാണെങ്കിലും ഇവിടങ്ങളിലുള്ള സ്വകാര്യ ബില്‍ഡര്‍മാരുടെ കെട്ടിടങ്ങളില്‍ പോലും വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഏപ്രില്‍ 27-ലെ ഉത്തരവ് ബാധകമല്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
യാദൃശ്ചികമായി ഒക്ടോബര്‍ 6-ന് തന്നെ സ്മാര്‍ട്ട്സിറ്റിയിലെ മറ്റ് 7 കമ്പനികള്‍ വാടകയിളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സമാനമായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടിയതാണെങ്കിലും നേരത്തെ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയ കാരണങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 6-ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇവിടുത്തെ എല്ലാ ഐടി കമ്പനികള്‍ക്കും ബാധകമാകുമെന്ന് തന്നെയാണ് സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള ഏപ്രില്‍ മാസത്തെ ഉത്തരവില്‍ അവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മെയിന്റനന്‍സ് കുടിശ്ശികയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നില്ല. 2020 സെപ്റ്റംബര്‍ വരെ വാടക കുടിശ്ശിക നല്‍കാന്‍ സ്മാര്‍ട്ട്സിറ്റി സാവകാശം നല്‍കിയിട്ടും അത് നിരാകരിച്ചുകൊണ്ട് വാടകയും മെയിന്റനന്‍സ് ചാര്‍ജും നല്‍കേണ്ടതില്ലെന്ന ചില കമ്പനികളുടെ ഏകപക്ഷീയ തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥയെയും കോടതികളെയും ബഹുമാനിക്കുകയും സ്വന്തം സാമ്പത്തിക സ്രോതസ്സിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൈവറ്റ് കമ്പനി എന്ന നിലയ്ക്ക് സ്മാര്‍ട്ട്സിറ്റി കൊച്ചിക്കും ഇളവോ സാവകാശമോ ഇല്ലാത്ത സാമ്പത്തികവും കരാര്‍ സംബന്ധിയായതുമായ ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ട്.
ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സൗകര്യങ്ങളും സ്മാര്‍ട്ട്സിറ്റി കൊച്ചി ലഭ്യമാക്കുമ്പോള്‍ വാടക, മെയിന്റനന്‍സ് ചാര്‍ജ് തുടങ്ങിയ ബാധ്യതകള്‍ കൃത്യസമയത്ത് അടച്ച് കമ്പനികള്‍ കരാര്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യത തിരിച്ചും നിറവേറ്റേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വാടകയും മറ്റും നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട ചില കമ്പനികള്‍ക്ക് നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അത് അനുവദിച്ചിട്ടുമുണ്ട്. സ്മാര്‍ട്ട്സിറ്റി കൊച്ചിയുമായി ഐടി കമ്പനികള്‍ വാടക ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയ്ക്കാണ്. അതില്‍ അവരുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും സ്മാര്‍ട്ട്സിറ്റി കൊച്ചി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....