വിവാദ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. പി.ടി. തോമസ് എംഎല്‍എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അനുബന്ധം രണ്ടില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും പി.ടി. തോമസ് എംഎല്‍എ ലംഘിച്ചതായും ജനീഷ്‌കുമാര്‍ എംഎല്‍എ പരാതിയില്‍ പറഞ്ഞു. ചട്ടലംഘനത്തോടൊപ്പം ഇന്‍കംടാക്സ് ആക്ട് 269 എസ് ടി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങളള്‍ക്കും പി.ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നതായും പരാതിയില്‍ പറയുന്നു.
നിയമസഭാ അംഗങ്ങള്‍ പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദയും മൂല്യങ്ങളും കള്ളപ്പണ ഇടപാടിന് നേതൃത്വം നല്കിയതിലൂടെയും തുടര്‍ന്ന് നടത്തിയ മാധ്യമ ചര്‍ച്ചകളിലൂടെയും നഷ്ടപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പി.ടി. തോമസ് നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇതിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം എന്നാവിശ്യപ്പെട്ടാണ് കോന്നി എംഎല്‍എ കെ.യു. ജനീഷ്‌കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....