News Beyond Headlines

19 Tuesday
May

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവര്‍ അയോഗ്യരാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്.

മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായില്ലെങ്കിൽ .
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വാർഡുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർ അല്ലെങ്കിൽ
RO /ARO യുടെ മുന്നിൽ പത്രിക സമർപ്പിക്കുമ്പോൾ പ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചാൽ .
കേന്ദ്ര/സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അയോഗ്യർ.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളിലെ ജീവനക്കാർ. (ഉദാ: KSRTC, Empanelled ഉൾപ്പെടെ)
കേന്ദ്ര-സംസ്ഥാന തദ്ദേശ സർക്കാരുകൾക്ക് 51% ഓഹരിയുള്ള കമ്പനിയോ, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാർ അയോഗ്യർ.
സ്റ്റാറ്റ്യൂട്ടറി ബോർഡ് ജീവനക്കാർ (ഉദാ: KSEB)
കേരള സംസ്ഥാനത്തിലെ എല്ലാ യൂണിവേഴ്സിറ്റിയിലേയും ജീവനക്കാർ .
താത്കാലിക സർവീസിലുള്ള ജീവനക്കാർ (ഉദാ:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 179 ദിവസം നിയമനത്തിൽ ഇരിക്കുന്നവർ).
SLR വർക്കേഴ്സ് (Seasonal Labour Roll) (ഉദാ:പൈപ്പ് പൊട്ടിയാൽ വിളിക്കുമ്പോൾ നന്നാക്കാൻ വരുന്ന വല്ലപ്പോഴും ജോലിയുള്ള ജീവനക്കാർ).
കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകൾ ഇൽ നിന്നും പിരിച്ചുവിടപ്പെട്ട (Dismissed)ജീവനക്കാർ അവർ ഡിസ്മിസ് ചെയ്ത കാലാവധി മുതൽ അഞ്ച് വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.

ശിക്ഷിക്കപ്പെടുന്നവർക്ക് ആജീവനാന്ത വിലക്കല്ല

1) 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം (Representalion of people Act -1951) &

2) ഇന്ത്യൻ ശിക്ഷാ നിയമം (Indian Penal code - lPC) Chapter IX -A)

ഈ നിയമങ്ങളിലെ സെക്ഷൻ 8 (1) പ്രകാരം പിഴ ചുമത്തപ്പെട്ടാൽ, പിഴ ചുമത്തിയ തീയതി മുതൽ 6 വർഷത്തേക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ ജയിൽ മോചിതനായ ശേഷം ഉള്ള 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല (ഉദാ:- Murder or Rape)
ഈ നിയമത്തിലെ സെക്ഷൻ 8(2) പ്രകാരം 6 മാസം വരെ ജയിൽ ശിക്ഷ അനുഭവിച്ചാൽ ജയിൽ മോചിതനായി 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല .(ഉദാ. മായം ചേർക്കൽ, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത )
സെക്ഷൻ 8 (3) പ്രകാരം 2 വർഷം വരെ ജയിൽശിക്ഷ അനുഭവിച്ചാൽ ശിക്ഷാ കാലാവധി കഴിഞ്ഞ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല .
3)കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഇലക്ഷൻ കുറ്റങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ടാൽ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല
സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം ഇലക്ഷൻ കണക്ക് നൽകാത്തവരെ ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കുന്ന തീയതി മുതൽ 5 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.
ഇലക്ഷൻ കുറ്റകൃത്യങ്ങൾ, വ്യാജ രേഖകൾ ചമയ്ക്കൽ
കോടതി /ട്രിബ്യൂണൽ 3 മാസം വരെയെങ്കിലും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിച്ച വർക്ക് മത്സരിക്കാൻ കഴിയില്ല.
അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വർക്ക് മത്സരിക്കാൻ സാധിക്കില്ല.
ദുർഭരണത്തിന് ഓംബുഡ്സ്മാൻ ശിക്ഷിക്കപ്പെട്ടവർക്ക് മത്സരിക്കാൻ സാധിക്കില്ല.
സ്ഥിര ബുദ്ധി ഇല്ലാത്തവർക്ക് മത്സരിക്കാൻ കഴിയില്ല (സ്ഥിരബുദ്ധി ഇല്ലായെന്ന് ക്ഷമതയുള്ള കോടതി പറയണം.
വിദേശ രാജ്യങ്ങളിൽ പൗരത്വം നേടിയവർക്ക് മത്സരിക്കാൻ കഴിയില്ല കാരണം അവരുടെ ഇന്ത്യയിലെ പൗരത്വം നഷ്ടപ്പെടും .
കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള വർക്ക് മത്സരിക്കാൻ സാധിക്കുകയില്ല ഉദാ: . ഒരു പൊതുമരാമത്ത് കോൺട്രാക്ടർക്ക് മത്സരിക്കാൻ പറ്റില്ല പഞ്ചായത്തുമായി Subsiting Contract ഉണ്ടെങ്കിൽ.
എന്നാൽ റേഷൻ കട നടത്തുന്ന ആളിന് മത്സരിക്കാം കാരണം റേഷൻകട സർക്കാരുമായുള്ള കരാർ അല്ല.
അതുപോലെ ഗുണഭോക്ത്യ കമ്മിറ്റിയിലെ കൺവീനർ, ജനകീയാസൂത്രണ പദ്ധതിയിലെ പാടശേഖരം കമ്മറ്റി കൺവീനർ ആയി വരുന്നവർ എന്നിവർക്ക് മത്സരിക്കാം.
സംസ്ഥാന കേന്ദ്ര സർക്കാരുകളിലേക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശിക കൊടുക്കാൻ ഉള്ളവർക്ക് മത്സരിക്കാൻ കഴിയില്ല.
എന്നാൽ ബാങ്കുകളിലെയോ, കോപ്പറേറ്റീവ് സൊസൈറ്റിയിലെയോ ലോൺ കുടിശിക ഉണ്ടെങ്കിലും മത്സരിക്കാം കാരണം ആ കുടിശ്ശിക സർക്കാരിലേക്കുള്ള കുടിശ്ശികയല്ല.
എന്നാൽ ഈ കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു കഴിഞ്ഞാൽ അത് സർക്കാരിലേക്ക് കുടിശ്ശികയായി മാറും അപ്പോൾ മത്സരിക്കാൻ പറ്റില്ല.
റവന്യൂ റിക്കവറി കോടതി സ്റ്റേ നോമിനേഷൻ കാലഘട്ടത്തിൽ നിലവിലുണ്ടെങ്കിൽ മത്സരിക്കാം .
ബാർ കൗൺസിൽ അയോഗ്യനാക്കിയ ഒരു അഡ്വക്കേറ്റ് മത്സരിക്കാൻ കഴിയില്ല .
CDS ചെയർപേഴ്സൺ ഉൾപ്പെടെ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും മത്സരിക്കാം.
എന്നാൽ CDS അക്കൗണ്ടന്റ് SC/ST കോഡിനേറ്റർമാർ, പാലിയേറ്റീവ് നഴ്സ് എന്നിവർക്ക് മത്സരിക്കാൻ പാടില്ല .
അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക് (പഞ്ചായത്തിലെ പ്രേരക്, മുൻസിപ്പാലിറ്റി പ്രേരകിന് മത്സരിക്കാൻ കഴിയില്ല) എന്നിവർക്ക് മത്സരിക്കാം.
കൂറുമാറ്റ നിരോധന നിയമം, തെരെഞ്ഞെടുപ്പിൻ്റെ രഹസ്യ സ്വഭാവം ലംഘിച്ചവർ, MP/ MLA ആയി മത്സരിച്ചോ ഇലക്ഷൻ കേസുകളിൽ ഉൾപ്പെട്ട് അയോഗ്യരായവർ തുടങ്ങിയ വിവിധ ശിക്ഷാ നടപടികളിൽ ഉൾപ്പെട്ടവർക്ക് വിവിധ കാലയളവിൽ വിലക്കുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....