പരുമല പള്ളി പദയാത്ര പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം
പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാമത് ഓര്‍മ പെരുനാളിനോട് അനുബന്ധിച്ച പദയാത്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമായി. തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെയും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പെരുനാളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി 50 ആയി നിജപ്പെടുത്തും. ജനപങ്കാളിത്തം പരിമിതപ്പെടുത്തിയത് സംബന്ധിച്ച് അനൗണ്‍സ്്‌മെന്റ് നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തും.
പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി. പള്ളിയുടെ പരിസരത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും തിരുവല്ല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കടപ്ര, പാണ്ടനാട്, മാന്നാര്‍ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള സെക്ടര്‍ മജിസ്‌ട്രേട്ടുമാര്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നിരീക്ഷണം നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. പള്ളി പരിസരത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കോവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താന്‍ പരുമല പള്ളി അധികൃതരെ ചുമതലപ്പെടുത്തി.
പെരുനാളുമായി ബന്ധപ്പെട്ട് ഈമാസം 26 മുതല്‍ നവംബര്‍ രണ്ടുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് തിരുവല്ല സബ്കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി. ഉപയോഗശേഷം ജനങ്ങള്‍ മാസ്‌ക്ക്, കൈയുറകള്‍ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് വേസ്റ്റ് ബിന്‍ സജ്ജമാക്കുകയും നിര്‍മാര്‍ജനം ചെയ്യുകയും വേണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....