കാഴ്ചകളുടെ ലോകത്ത് മനുഷ്യന്റെ നിസ്സഹായാവസ്ഥകളില് പരുമല തിരുമേനിയുടെ മദ്ധ്യസ്ഥത സഹായമാകുമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് ബ്ലസി പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ചുള്ള ഗ്രിഗോറിയന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ വിശ്വാസത്തില് ഉറപ്പിച്ചുനിര്ത്തുന്നതിനും വിശുദ്ധിയിലേക്ക് വളര്ത്തുന്നതിനും പരുമലതിരുമേനിയുടെ ജീവിതം മാതൃകയാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിനിമാചിത്രീകരണ വേളകളില് നിസ്സഹായനായ അവസരങ്ങളില് പരുമലതിരുമേനിയുടെ മദ്ധ്യസ്ഥത അനുഭവിച്ചറിഞ്ഞ സാക്ഷ്യങ്ങള് അദ്ദേഹം പങ്കിട്ടു.
ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. സെറാമ്പൂര് സര്വകലാശാല പ്രസിഡന്റ് ഡോ.സഖറിയാസ് മാര് അപ്രേം മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ പൈതൃകത്തെയും ആദ്ധ്യാത്മിക ദര്ശനത്തെയും ജീവിതത്തില് പകര്ത്തിയ മഹാത്മാവായിരുന്നു പരുമലതിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു. അസ്സോസ്സിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഡോ.ജോണ് തോമസ് കരിങ്ങാട്ടില് എന്നിവര് പ്രസംഗിച്ചു.ഇന്ന് നാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രിന്സിപ്പല് കറസ്പോണ്ടന്റ് ജോഷി കുര്യന് പ്രഭാഷണം നടത്തും. ഡോ.യൂഹാനോന് മാര് പോളിക്കാര്പ്പോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് രചിച്ച 'ദൈവമാതാവ് : ഇതാ നിന്റെ അമ്മ' എന്ന ഗ്രന്ഥം സംവിധായകന് ബ്ലസ്സി, അസ്സോസ്സിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നല്കി പ്രകാശനം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....