News Beyond Headlines

19 Tuesday
May

ബിജെപി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നു; പ്രഖ്യാപനം ഉടന്‍

ബിജെപി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ ബിജെപി വിടുന്നതായുള്ള അഭ്യൂഹം ശക്തമാകുന്നു. പങ്കജ മുണ്ടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വേദി പങ്കിട്ടതിന് പിന്നാലെയാണ് പ്രചാരണം ശക്തമായത്. ചൊവ്വാഴ്ച്ച പൂനെയില്‍ കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ശരദ് പവാറിനൊപ്പം പങ്കജ മുണ്ടെയും എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായിരുന്ന ഏക്നാഥ് ഖഡ്സെ എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പങ്കജ മുണ്ടെയും പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.
ഇതിന് പുറമേ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പ്രശംസിച്ചുകൊണ്ടുള്ള പങ്കജ മുണ്ടെയുടെ ട്വീറ്റും ബിജെപി വിടുകയാണെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. 'ഹാറ്റ്സ് ഓഫ് ശരദ് പവാര്‍. കൊവിഡ് കാലത്ത് പോലും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യാത്ര ചെയ്യുന്നതിനുമുള്ള താങ്കളുടെ ആര്‍ജ്ജവം പ്രശംസനീയമാണ്.' എന്നായിരുന്നു പങ്കജ മുണ്ടെയുടെ പരാമര്‍ശം. ഞാന്‍ വ്യത്യസ്തമായ ഒരു പാര്‍ട്ടിയിലും പ്രത്യയ ശാസ്ത്രത്തിലും വിശ്വസിക്കുന്ന വ്യക്തിയാണെങ്കില്‍ കൂടി കഠിനപ്രയത്നം നടത്തുന്നവരെ ബഹുമാനിക്കണമെന്നാണ് എന്റെ പിതാവ് പഠിപ്പിച്ചിട്ടുള്ളതെന്നും പങ്കജ മുണ്ടെ പറഞ്ഞു. പ്രളയം ബാധിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് 1000 കോടിയുടെ പുനരുദ്ധാര പാക്കേജ് അനുവദിച്ച ഉദ്ധവ് താക്കറെയുടെ നടപടി അഭിനന്ദാര്‍ഹമാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....