ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മ് മ് മ് ' എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ സൂപ്പര്‍ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോള്‍ താരം ഐ എം വിജയനാണ്.അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു പ്രത്യേക ഗെറ്റപ്പിലുള്ള വേഷമാണ് ഐ എം വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന് വിജീഷ് മണി പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ഒരു ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന നഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ നാടന്‍ ശൈലിയിലുള്ള ഗാനങ്ങള്‍ എഴുതി പാടിയിരിക്കുന്നത്.
ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്. ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന് എഡന്‍ മൊള്ളയും , ഈ ചിത്രത്തിനു വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.എഡോണിന്റെ ആദ്യ ആല്‍ബം ''അലോണ്‍'' 4 മാസത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളില്‍ എത്തിയിരുന്നു . ആദ്യമായാണ് എഡന്‍ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട എഡന്‍, സിനിമയുടെ ഭാഗമാകാന്‍ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മെയ് മാസത്തില്‍ വിദേശരാജ്യങ്ങളില്‍ വച്ച് ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ലൊക്കേഷനുകള്‍ മാറ്റുകയായിരുന്നു . ആഗോള വേദികള്‍ ലക്ഷ്യമിട്ട് വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയില്‍ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട് . ജുണ് അഞ്ച് പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകള്‍ക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങള്‍ക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മഹാമാരികളില്‍ നിന്ന് ലോകത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതല്‍ ശക്തമാവുമെന്നും അണിയറക്കാര്‍ അവകാശപെടുന്നു.
അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാക്കാരന്മാരും ഭാഗമാവുമെന്ന് സംവിധായകന് പറഞ്ഞു. ഡാം999 പോലൊരു അന്തര്‍ദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹന്‍ റോയ്ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയ്യറ്റര്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ്, ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ, നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹന്‍ റോയ്, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോര്‍ഡ് അടക്കം ഒട്ടനവധി അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിജേഷ് മണിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രകാശ് വാടിക്കല്‍ ആണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....