യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് 10 നാവികര്‍ക്ക് ശിക്ഷ. സംഘത്തിലെ ഓരോരുത്തര്‍ക്കും ആറ് മാസമാണ് ജയില്‍ശിക്ഷ. ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജുലൈയിലാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് ഇവരെ അറസ്റ്റ് ചെയ്തത്.കപ്പലിലെ രണ്ട് ക്യാപ്റ്റന്മാരും എട്ട് ജീവനക്കാരുമാണ് പിടിയിലായത്. ജീവനക്കാരിലൊരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവരെല്ലാം ഇറാന്‍ പൗരന്മാരുമാണ്. നടുക്കടലില്‍ വെച്ച് കപ്പലില്‍ ഇന്ധനം നിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘത്തിന് കമാന്റ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു. ഉടനെ തന്നെ രണ്ട് ബോട്ടുകളില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു ബോട്ടില്‍ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബോട്ട് ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാവികരോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ പക്കല്‍ ഒരു രേഖകളും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ദുബായിലേക്ക് കൊണ്ടുവന്നു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിനും,അനുമതിയില്ലാതെ കപ്പലില്‍ ഇന്ധനം നിറച്ചതിനുമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....