ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 ലെ ഇ- ഗവേണന്‍സ് അവാര്‍ഡ്, സോഷ്യല്‍ മീഡിയാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കേരളാ പൊലീസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന് ലഭിച്ചു.സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍ അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരള പൊലീസിന് അവാര്‍ഡ് ലഭിച്ചത്. പൊലീസിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്, സൈബര്‍ സംബന്ധമായ ബോധവല്‍ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ നല്‍കുന്നതിന് നവമാധ്യമങ്ങളുടെ സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ കേരള പൊലീസിന് സാധിച്ചു. എ ഡി ജി പി മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ കൈകാര്യം ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരായ കമലനാഥ് കെ ആര്‍, ബിമല്‍ വി എസ്, സന്തോഷ് പി എസ്, അരുണ്‍ ബി ടി, സന്തോഷ് കെ, അഖില്‍ പി എന്നിവരാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....