സുധ കൊങ്ങര സംവിധാനം ചെയ്യ്ത് സൂര്യ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് സൂരരൈ പൊട്രു. ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിയും മുന്നേ വന്‍ ഹിറ്റായിരുന്നു.മലയാളികളുടെ പ്രിയ നടി അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ചെയ്യുന്നത്. ട്രെയിലറിന് മികച്ച കമന്റുകള്‍ ലഭിച്ചതുപോലെ തന്നെയാണ് മോഷന്‍ പോസ്റ്ററിനും . വിമാന കമ്പനി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നതും അതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. സൂര്യ അത് മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്. ട്രെയിലറിന് ശേഷം മോഷന്‍ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ചിത്രം തിയറ്ററുകളില്‍ തന്നെ കാണേണ്ടതാണെന്നായിരുന്നു ട്രെയിലര്‍ എത്തിയ ശേഷം ആരാധകര്‍ പറഞ്ഞത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....