കൊട്ടാരക്കരയില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനിടെ ഐഷാ പോറ്റി എംഎല്‍എയെ അധിക്ഷേപിച്ചതായി പരാതി. ചടങ്ങിന് തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായും പ്രോട്ടോകോള്‍ ലംഘിച്ച് എംഎല്‍എയെ കാഴ്ചക്കാരിയാക്കി ആക്കി റൂറല്‍ എസ്പി നാട മുറിച്ച് ഉദ്ഘാടനം ചെയ്തതായും ഐഷാ പോറ്റി എംഎല്‍എ യുടെ പരാതി. വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എംഎല്‍എ പരാതി നല്‍കി.
ഇന്നലെയാണ് കേരളത്തില്‍ വിവിധ ജില്ലകളിലായി 15 പുതിയ സൈബര്‍ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടന്നത്. കൊല്ലം റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ കൊട്ടാരക്കരയിലും പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ ചടങ്ങില്‍ എംഎല്‍എ ഐഷാ പോറ്റിയെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് പരാതി. എംഎല്‍എയെ കാഴ്ചക്കാരിയാക്കി പുതുതായി ചാര്‍ജെടുത്ത റൂറല്‍ എസ്പി ഇളങ്കോയാണ് സ്റ്റേഷന്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. അപ്പോള്‍ തന്നെ വിഷയം എഎസ്പിയെ വിളിച്ചു ധരിപ്പിക്കുകയും ചെയ്തു. മറ്റു ജനപ്രതിനിധികളെ വിളിക്കണമെന്ന് തന്റെ അഭ്യര്‍ത്ഥനയും സംഘാടകര്‍ ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രിയെയും ഡിജിപിയെയും ഫോണിലൂടെ വിളിച്ചും പരാതി അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. കൊട്ടാരക്കര ജില്ലാ പൊലീസ് ആസ്ഥാന്ന് സൈബര്‍ സെല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് താത്ക്കാലികമായി സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് തുടര്‍ന്ന് പ്രവര്‍ത്തനം മാറ്റും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....