കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ വീശിയടിച്ച കൊടുങ്കാറ്റ് ഈ വര്‍ഷം ലോകത്ത് ആഞ്ഞ് വീശിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലൊന്നായിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാണ്ട് 174 മൈല്‍ വേഗതയിലാണ് സൂപ്പര്‍ ടൈഫൂണ്‍ ഗോണി ഫിലിപ്പീന്‍സിന്റെ മേലെ വീശിയടിച്ചത്. ഒരാഴ്ച മുമ്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റില്‍ നിന്ന് കരകയറുകായായിരുന്ന പ്രവിശ്യകളിലാണ് ഗോണി വീണ്ടും ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചുപൂട്ടി. ഞായറാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് തലസ്ഥാന നഗരത്തെ ഒഴിവാക്കി തെക്കോട്ട് മാറി സഞ്ചരിക്കുകയാണെന്ന് സര്‍ക്കാരിന്റെ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബെ പ്രവിശ്യയില്‍ മാത്രം ഒരു പിതാവും മകനും ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. അതിനിടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗാണു സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമാണ് ഫിലിപ്പീന്‍സെന്നത് ദുരന്ത തീവ്രത കൂട്ടാന്‍ കാരണമാകും.
കൊടുങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് വന്നപ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ കൊടുങ്കാറ്റും മഴയും ഉയര്‍ത്തിയ ചെളിയില്‍ 150 ഓളം വീടുകള്‍ പുതഞ്ഞ് പോയതായും റിപ്പോര്‍ട്ടുണ്ട്. ഏറെ നാശനഷ്ടങ്ങളുണ്ടായ ഗ്വിനോബത്തന്‍ പട്ടണത്തില്‍ നിന്നാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതദേഹം 15 കിലോമീറ്റര്‍ അകലെ മറ്റൊരു പട്ടണത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ആല്‍ബെ ഗവര്‍ണര്‍ അല്‍ ഫ്രാന്‍സിസ് ബിചാറ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനോട് പറഞ്ഞു.നഗരങ്ങളില്‍ വ്യാപകമായ രീതിയില്‍ ചെളി അടിഞ്ഞ് കൂടിയത് കാരണം കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.കൊടുംക്കാറ്റിനെ തുടര്‍ന്ന് നഗരങ്ങളിലേക്ക് കൂടുതല്‍ ചളി പ്രവാഹം ഉണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. കൂടാതെ ആശയവിനിമയ സംവിധാനങ്ങളും മന്ദഗതിയിലാണെന്നും ഗവര്‍ണര്‍ അല്‍ ഫ്രാന്‍സിസ് ബിചാറ പറഞ്ഞു. മൂന്ന് ഗ്വിനോബാറ്റന്‍ നിവാസികളെ കാണാതായതായി സിവില്‍ ഡിഫന്‍സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. കാറ്റാന്‍ഡുവാനസ് പ്രവിശ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
സര്‍ക്കാറിന്റെ ദുരന്ത-പ്രതികരണ ഏജന്‍സിയുടെ തലവനായ റിക്കാര്‍ഡോ ജലാദ്, കൊടുംക്കാറ്റിന്റെ വലിയ ശക്തി കാരണം വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. ചുഴലിക്കാറ്റ് വീശിയടിച്ച് 12 മണിക്കൂറിനുള്ളില്‍ ആളുകള്‍ക്ക് 'ദുരന്തവും അക്രമാസക്തവുമായ കാറ്റും പേമാരിയുടെ തീവ്രതയും' നേരിടേണ്ടിവരുമെന്ന് ഫിലിപ്പൈന്‍ കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കൊടുംക്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍, 5 മീറ്റര്‍ വരെ ഉയരത്തില്‍ വന്‍ വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച വൈകീട്ടോടെ ശക്തമായി ആഞ്ഞടിച്ച കാറ്റ് ഒരു പര്‍വതനിരയില്‍ തട്ടി തീരദേശ പ്രവിശ്യകളിലേക്ക് ആവര്‍ത്തിച്ച് ആഞ്ഞടിച്ച ശേഷം, ക്രമേണ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ദക്ഷിണ ചൈനാക്കടലിലേക്ക് കൊടുംക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് മാരകമായി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടുംക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ ഗതാഗത-വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു. റോഡുകളില്‍ കടപുഴകി വീണ മരങ്ങളും വൈദ്യുതി തൂണുകളുമാണ് ഉള്ളത്. 2013 നവംബറില്‍ ഫിലിപ്പീയന്‍സില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 7,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു. ഗ്രാമങ്ങള്‍ മുഴുവന്‍ അന്ന് മുങ്ങിപ്പോയിരുന്നു. ഏതാണ്ട് 5 ദശലക്ഷത്തിലധികം പേരെയാണ് അന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചത്. തിങ്കളാഴ്ച വരെ, വിമാനക്കമ്പനികള്‍ ഡസന്‍ കണക്കിന് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊടുംക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീരസംരക്ഷണ സേനയ്ക്ക് നോ-സെയില്‍ നയ നിയന്ത്രണം ഏര്‍പ്പെടുത്തി. സൈന്യത്തെയും ദേശീയ പൊലീസിനെയും തീരസംരക്ഷണ സേനയെയും ജാഗ്രത പാലിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു. ഒരു ദശലക്ഷം ആളുകളെ മുന്‍കൂട്ടി അടിയന്തിര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജലദ് പറഞ്ഞു.
ഇതിനിടെ മഹാമാരിയായി പടര്‍ന്ന് പിടിച്ച കൊവിഡ് 19 രോഗാണു ബാധയിലും ഫിലിപ്പീന്‍സ് ഏറെ ദുരിതമനുഭവിക്കുന്നു. 3,83,000-ലധികം രോഗാണുബാധകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊവിഡ് 19 രോഗാണുബാധയില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇന്തോനേഷ്യയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഫിലിപ്പീന്‍സ്. 'ഞങ്ങള്‍ ഭയപ്പെടുന്നു - ഞങ്ങളുടെ ഭയം ഇരട്ടിയാകുന്നു,' 44 കാരനായ തെരുവ് കച്ചവടക്കാരനായ ജാക്വലിന്‍ അല്‍മോസെറ പറഞ്ഞു. ഓരോ വര്‍ഷവും 20 ഓളം ചുഴലിക്കാറ്റും കൊടുങ്കാറ്റും ഫിലിപ്പീന്‍സിനെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഭൂപ്രകൃതിയനുസരിച്ച് പസഫിക് 'റിംഗ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന സ്ഥലത്താണ് ഫിലിപ്പീന്‍സിന്റെ സ്ഥാനം. ഇവിടെ ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും സാധാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നായി ഇത് ഫിലിപ്പീന്‍സിനെ മാറുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....