News Beyond Headlines

20 Wednesday
May

സൗദിയില്‍ പുതിയ നിയമം വരുന്നു

സൗദിയില്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ രാജ്യം വിടാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം വരുന്നു. തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്താനും അടുത്ത മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുന്ന നിയമം അനുമതി നല്‍കുന്നു.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി തൊഴില്‍ മേഖലയില്‍ സമൂലമായ പരിഷ്‌കരണം നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതാണ് 2021 മാര്‍ച്ച് 14നു പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദം നല്‍കുന്നു എന്നതാണു പ്രധാനപ്പെട്ട ഒരു ഭേതഗതി. തൊഴില്‍ കരാര്‍ പുതുക്കാതെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്സിറ്റ് അടിച്ചു സൗദിയില്‍ നിന്നു മടങ്ങാനും തൊഴിലാളികള്‍ക്ക് സാധിക്കും. വിദേശ തൊഴിലാളികള്‍ക്ക് സൌദിക്ക് പുറത്തു പോകാനുള്ള എക്സിറ്റ് റീഎന്‍ട്രി സിസ്റ്റവും പുതിയ നിയമപ്രകാരം കൂടുതല്‍ സുതാര്യമാകും.
തൊഴിലാളികള്‍ക്ക് തന്നെ എക്സിറ്റ് റീഎന്‍ട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം. തൊഴിലാളി പുറത്തു പോകുമ്പോള്‍ ഇതുസംബന്ധമായ നോട്ടിഫിക്കേഷന്‍ സ്പോണ്‍സര്‍ക്ക് ലഭിക്കും. അബ്ഷിര്‍ ഖിവ പോര്‍ട്ടലുകള്‍ വഴി ഈ സേവനങ്ങള്‍ ലഭിക്കും. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമായിരിക്കില്ല. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താനും, വേതനം കൃത്യസമയത്ത് ഓണ്‍ലൈന്‍ വഴി ലഭിക്കാനും, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പെട്ടെന്നു പരിഹാരം കാണാനും പുതിയ പരിഷ്‌കരണം കാരണമാകും. തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്തുക, നിക്ഷേപകരെ ആകര്‍ഷിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ ഈ പരിഷ്‌കരണങ്ങള്‍ക്ക് പിന്നിലുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....